Wednesday, August 14, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.07 AM

മാറാതെ മഴ ; മരണം 96 , കോഴിക്കോടും മലപ്പുറത്തും ഇന്നു റെഡ്‌ അലെര്‍ട്ട്‌

uploads/news/2019/08/329198/k1.jpg

തിരുവനന്തപുരം: മഴ മാറാതെ, ദുരിതം തീരാതെ കേരളം. ഇതുവരെ മരണം 96. അമ്പതോളംപേരെ കാണാതായി. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍നിന്ന്‌ ഇന്നലെ നാലു മൃതദേഹംകൂടി കണ്ടെടുത്തു. തൃശൂരില്‍ രണ്ടുപേരും ആലപ്പുഴയില്‍ ഒരാളും മഴക്കെടുതിയില്‍ മരിച്ചു. കാണാതായവരില്‍ 36 പേര്‍ കവളപ്പാറയിലും ഏഴുപേര്‍ പുത്തുമലയിലും ഒരാള്‍ കോട്ടയത്തുമാണ്‌. 1057 വീട്‌ പൂര്‍ണമായും 1159 വീട്‌ ഭാഗികമായും തകര്‍ന്നു. 1239 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,26,491 പേരുണ്ട്‌.
തൃശൂരില്‍ കോള്‍പാടത്തു ഒഴുക്കില്‍പ്പെട്ടു വെങ്കിടങ്ങ്‌ കണ്ണോത്ത്‌ പുല്ല റോഡിലെ പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ (47), കെട്ടിടത്തിന്റെ സണ്‍ഷേഡ്‌ തകര്‍ന്നു കുറ്റിക്കാട്‌ ഒറ്റക്കൊമ്പന്‍ വീട്ടില്‍ സത്യന്‍ (39) എന്നിവരും വെള്ളക്കെട്ടില്‍വീണ്‌ ആലപ്പുഴ മണ്ണഞ്ചേരി മൂന്നാം വാര്‍ഡ്‌ കാവുങ്കല്‍ ലക്ഷ്‌മി നിവാസില്‍ പരേതനായ ഭാസ്‌കര കൈമളിന്റെ മകന്‍ അജിത്‌ കുമാറും(നാരായണന്‍-53) മരിച്ചു.
ഇന്നും ഒന്‍പത്‌ ജില്ലകളിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കാണ്‌ ജില്ലാ കലക്‌ടര്‍മാര്‍ ഇന്ന്‌ അവധി നല്‍കിയത്‌. അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങള്‍ക്ക്‌ അവധി ബാധകമാണ്‌. കണ്ണൂര്‍ ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ക്ക്‌ അവധിയില്ല. കേരള സര്‍വകലാശാലയിലെ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട്‌ അറിയിക്കും.
ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദത്തെത്തുടര്‍ന്ന്‌ ഇന്നുകൂടി ശക്‌തമായ മഴയുണ്ടാകുമെന്ന്‌ കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണവകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ ഇന്ന്‌ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇടുക്കി, തൃശൂര്‍, പാലക്കാട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഓറഞ്ച്‌, എറണാകുളം ജില്ലയില്‍ യെലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്‌തി കൂടും. വെളളിയാഴ്‌ചയോടെ മഴ ദുര്‍ബലമാകും. മൂന്നുദിവസത്തക്ക്‌ കടലില്‍ പോകരുതെന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നിര്‍ദേശം നല്‍കി.
കേരളതീരത്ത്‌ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്‌തമായ കാറ്റ്‌ വീശാന്‍ സാധ്യതയുണ്ട്‌. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്‌. 17 വരെ കേരളതീരത്ത്‌ ഉയര്‍ന്നതിരമാലയ്‌ക്കും സാധ്യതയുണ്ട്‌. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ ഒരിഞ്ച്‌ വീതം തുറന്നു. 18 ഡാമുകളുടെ ഷട്ടറുകളാണ്‌ തുറന്നത്‌.

Ads by Google
Wednesday 14 Aug 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW