Wednesday, August 14, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.07 AM

കെ.എസ്‌.ഇ.ബിക്കു നഷ്‌ടം 145 കോടി

uploads/news/2019/08/329194/k5.jpg

തിരുവനന്തപുരം: മഴ കാത്തിരുന്ന കെ.എസ്‌.ഇ.ബിക്ക്‌ പ്രളയത്തില്‍ കോടികളുടെ നഷ്‌ടം. സംസ്‌ഥാനത്താകെ 145 കോടിയോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണു പ്രാഥമിക വിലയിരുത്തല്‍.
48 ലക്ഷത്തോളം ഉപഭോക്‌താക്കള്‍ക്ക്‌ വൈദ്യുതി തടസം നേരിട്ടു. 26461 വിതരണ ട്രാന്‍സ്‌ഫോമറുകള്‍ക്കുണ്ടായ തകരാറാണിതിനു കാരണം. ഇതില്‍ ഏറെയും അറ്റകുറ്റപ്പണി നടത്തി വൈദ്യുതിബന്ധം പുനഃസ്‌ഥാപിച്ചെങ്കിലും 690 ട്രാന്‍സ്‌ഫോമറുകള്‍ മാറ്റിസ്‌ഥാപിക്കേണ്ടി വരും.
2062 എച്ച്‌.ടി. പോസ്‌റ്റുകള്‍ക്കും 11248 എല്‍.ടി. പോസ്‌റ്റുകള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. പ്രതികൂല കാലാവസ്‌ഥ തടസം സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ അവധി പോലും എടുക്കാതെ തകരാറുകള്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്‌. പല സ്‌ഥലത്തും സെക്‌ഷന്‍ ഓഫീസുകളിലേക്ക്‌ സബ്‌ സ്‌റ്റേഷനില്‍നിന്നു വൈദ്യുതി എത്തിക്കാനുള്ള പോസ്‌റ്റുകള്‍ തകര്‍ന്നതാണു തിരിച്ചടിയായത്‌. കോഴിക്കോട്‌ , തിരൂര്‍, കണ്ണൂര്‍, ശ്രീകണ്‌ഠാപുരം, വയനാട്‌ ഇലക്ര്‌ടിക്കല്‍ സര്‍ക്കിളുകള്‍ക്കു കീഴിലാണ്‌ കൂടുതല്‍ നാശം.
വെള്ളക്കെട്ട്‌ കാരണം പല സ്‌ഥലത്തും ട്രാന്‍സ്‌ഫോമറുകള്‍ ഓഫ്‌ ചെയ്യേണ്ടി വന്നു. എഴായിരത്തോളം ട്രാന്‍സ്‌ഫോമറുകള്‍ സുരക്ഷാ കാരണങ്ങളാല്‍ ചാര്‍ജ്‌ ചെയ്യാന്‍ സാധിച്ചിട്ടില്ല. വെള്ളമിറങ്ങിയാലേ ഇവിടങ്ങളില്‍ വൈദ്യുതിബന്ധം പുനഃസ്‌ഥാപിക്കൂ. മഴ ശക്‌തമാകുന്നതിനു മുമ്പ്‌ സംസ്‌ഥാനത്തെ പ്രതിദിന ഉപയോഗം 72 മില്യണ്‍ യൂണിറ്റ്‌ വൈദ്യുതിയാണ്‌. മഴയും പ്രളയവും കാരണം ഇത്‌ 47 മില്യണ്‍ യൂണിറ്റായി കുറഞ്ഞതും കെ.എസ്‌.ഇ.ബിയുടെ വരുമാനത്തെ ബാധിച്ചു.

അയൂബ്‌ഖാന്‍

Ads by Google
Wednesday 14 Aug 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW