Wednesday, August 14, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.02 AM

കശ്‌മീര്‍: സര്‍ക്കാരിനു സാവകാശം നല്‍കണമെന്നു സുപ്രീം കോടതി

uploads/news/2019/08/329164/d3.jpg

ന്യൂഡല്‍ഹി : നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ജമ്മു കശ്‌മീരില്‍ സാധാരണനില പുനഃസ്‌ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ന്യായമായ സാവകാശം നല്‍കുകയാണ്‌ ഉചിതമെന്നു സുപ്രീം കോടതി.
അപ്രഖ്യാപിത കര്‍ഫ്യൂ പിന്‍വലിക്കുക, സാമൂഹിക മാധ്യമങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുക, കരുതല്‍ തടങ്കലിലുള്ള നേതാക്കളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ തെഹ്‌സിന്‍ പൂനാവാല സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജി രണ്ടാഴ്‌ചയ്‌ക്കു ശേഷം പരിഗണിക്കാനായി മാറ്റിവച്ചു.
ജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുതെന്നാണു തങ്ങള്‍ക്കും പറയാനുള്ളത്‌. പക്ഷേ, ഒരു ജീവന്‍ പോലും നഷ്‌ടപ്പെടുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. അവിടുത്തെ സ്‌ഥിതി ഇപ്പോഴും വ്യക്‌തമല്ല. ശ്രദ്ധപൂര്‍വം നിരീക്ഷിച്ച്‌ നിയന്ത്രണങ്ങള്‍ നീക്കുന്നുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ച നിലയ്‌ക്ക്‌ കുറച്ചു സമയം നല്‍കേണ്ടതുണ്ട്‌- കോടതി പറഞ്ഞു. ക്രമസമാധാന പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കു പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇത്‌ അനന്തമായി എങ്ങനെ തുടരാന്‍ കഴിയുമെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി ചോദിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സര്‍ക്കാരിന്റെ ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പ്രതികരണം.
നിയന്ത്രണങ്ങള്‍ എന്നുവരെയുണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടു കോടതി ചോദിച്ചു. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ നിരന്തര നിരീക്ഷണത്തിലാണെന്നും സ്‌ഥിതി മെച്ചപ്പെടുന്നതനുസരിച്ച്‌ വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. പൊതുജനങ്ങളുടെ ബുദ്ധിമുട്ട്‌ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. 2016-ല്‍ സംഘര്‍ഷാവസ്‌ഥയുണ്ടായപ്പോള്‍ നിയന്ത്രണങ്ങള്‍ മൂന്നു മാസം നീണ്ടു. അക്കാലത്ത്‌ 47 പേര്‍ കൊല്ലപ്പെട്ടെന്നും ഹിസ്‌ബുള്‍ ഭീകരനായ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എ.ജി. പറഞ്ഞു. ഇക്കുറി ഒരു ജീവന്‍ പോലും നഷ്‌ടപ്പെട്ടിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ജില്ലയുടെയും സാഹചര്യങ്ങള്‍ കണക്കിലെടുത്തതാണ്‌ സര്‍ക്കാര്‍ ക്രമസമാധാന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും സാധാരണ നിലയിലെത്തുന്നതനുസരിച്ച്‌ അവ നീക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്‌തമാക്കി.
അതോടെയാണ്‌ ഇതു ഗൗരവമേറിയ വിഷയമാണെന്നും ഒരു രാത്രി കൊണ്ട്‌ എല്ലാം പരിഹരിക്കപ്പെടുമെന്ന്‌ കരുതരുതെന്നും ഹര്‍ജിക്കാരനോടു സുപ്രീംകോടതി വ്യക്‌തമാക്കിയത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Wednesday 14 Aug 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW