Wednesday, August 14, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.02 AM

'ഹിന്ദു പാകിസ്‌താന്‍' പരാമര്‍ശം: തരൂരിന്‌ അറസ്‌റ്റ് വാറന്റ്‌

uploads/news/2019/08/329162/d1.jpg

കൊല്‍ക്കത്ത: "ഹിന്ദു പാകിസ്‌താന്‍" പരാമര്‍ശത്തിന്റെ പേരില്‍ ശശി തരൂര്‍ എം.പിക്കെതിരേ കൊല്‍ക്കത്തയിലെ ഒരു മെ ട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ്‌കോടതി അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചാല്‍ "ഹിന്ദു പാകിസ്‌താന്‍" രൂപീകരിക്കാന്‍ കളമൊരുങ്ങുമെന്നു കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിരുവനന്തപുരത്ത്‌ ഒരു ചടങ്ങില്‍ പ്രസംഗിക്കവേ തരൂര്‍ പറഞ്ഞിരുന്നു.
ഇതിനെതിരേ അഭിഭാഷകനായ സുമിത്‌ ചൗധരി നല്‍കിയ ഹര്‍ജിയിലാണു കോടതി നടപടി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മാനിക്കാത്ത പാകിസ്‌താന്‍ പോലൊരു രാജ്യത്തിനു ബി.ജെ.പി. ഭരണം വഴിയൊരുക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു.

Ads by Google
Wednesday 14 Aug 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW