Wednesday, August 14, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.02 AM

പാക്‌ സേനാവിന്യാസം ആശങ്കപ്പെടേണ്ടതില്ലെന്നു സേനാമേധാവി

uploads/news/2019/08/329160/d6.jpg

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ പാക്‌ സേനാ വിന്യാസത്തെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌. പാകിസ്‌താന്റെ ഏതു വെല്ലുവിളിയും നേരിടാന്‍ സൈന്യം സര്‍വസജ്‌ജമാണ്‌.
അതിര്‍ത്തിയില്‍ പാകിസ്‌താന്‍ നടത്തുന്ന സൈനിക വിന്യാസം സ്വാഭാവിക നടപടിയാണെന്നും ആവശ്യത്തിനു മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയില്‍ പാകിസ്‌താന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
370-ാം വകുപ്പ്‌ റദ്ദാക്കിയെങ്കിലും കശ്‌മീരി ജനതയ്‌ക്കൊപ്പം സൈന്യമുണ്ട്‌. താഴ്‌വരയിലെ ജനജീവിതം സാധാരണനിലയിലാകുമെന്നും ജനങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തോക്കിന്‍കുഴലിലുടെയല്ലാതെയും അവരുമായി ആശയവിനിമയം സാധ്യമാണെന്നും ജനറല്‍ ബിപിന്‍ റാവത്ത്‌ ചൂണ്ടിക്കാട്ടി.

Ads by Google
Wednesday 14 Aug 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW