Wednesday, August 14, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.02 AM

ഏതു സഹായത്തിനും കേന്ദ്രസര്‍ക്കാര്‍ സജ്‌ജം: വി. മുരളീധരന്‍

uploads/news/2019/08/329158/d4.jpg

ന്യൂഡല്‍ഹി: പ്രളയദുരിതത്തില്‍ കേരളത്തിനാവശ്യമായ എല്ലാ സഹായത്തിനും കേന്ദ്രസര്‍ക്കാര്‍ സജ്‌ജമാണെന്ന്‌ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. പ്രളയത്തെ തുടര്‍ന്നുള്ള സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയും വി. മുരളീധരനും ഉയര്‍ന്ന ഉദ്യോഗസ്‌ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയസഹായത്തില്‍ കേരളം കേന്ദ്രത്തെ പരിപൂര്‍ണ തൃപ്‌തി അറിയിച്ചു. 52 കോടി രൂപയുടെ അടിയന്തര സഹായം സംസ്‌ഥാനത്തിന്‌ കേന്ദ്രം അനുവദിച്ചിരുന്നു. 4.42 കോടി രൂപയുടെ മരുന്നുകളും ദുരിതബാധിത മേഖലകളിലേക്ക്‌ അനുവദിച്ചു. ഈ മരുന്നുകള്‍ കേരളത്തിലെത്തിക്കാനാവശ്യമായ നടപടികള്‍ സംസ്‌ഥാന സര്‍ക്കാര്‍ നിര്‍വഹിക്കണം.
പ്രളയ സാഹചര്യത്തെ രാഷ്‌ട്രീയവല്‍ക്കരിക്കരിക്കുന്നത്‌ സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വമാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായം ചെയ്യരുതെന്ന്‌ ബി.ജെ.പി നേതാക്കള്‍ ആരും പറഞ്ഞിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രളയബാധിത സ്‌ഥലങ്ങളിലെ സന്ദര്‍ശനം സംബന്ധിച്ച്‌ സി.പി.എമ്മിന്റെ ഡല്‍ഹിയിലിരിക്കുന്ന നേതാക്കള്‍ വസ്‌തുതകള്‍ എന്തെന്നു പഠിക്കാതെയാണ്‌ പ്രസ്‌താവനകള്‍ നടത്തുന്നത്‌. ആഗസ്‌ത്‌ 16ന്‌ ദുരന്തമേഖലകളായ വയനാട്ടിലും മലപ്പുറത്തും കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള സന്ദര്‍ശനം നടത്തുമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ദുരന്തനിവാരണ അവലോകന യോഗത്തിനു ശേഷം വി. മുരളീധരന്‍ പറഞ്ഞു.
ഇന്നും നാളെയും ഒറ്റപ്പെട്ട സ്‌ഥലങ്ങളിലെ മഴ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തില്‍ കാര്യമായ പ്രശ്‌നം കാണുന്നില്ലെന്ന്‌ കേന്ദ്രമന്ത്രി വിളിച്ച യോഗത്തില്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ പതിനൊന്നു ടീമുകള്‍ കേരളത്തിലുണ്ട്‌. കൂടുതല്‍ സേനയെ വേണമെങ്കില്‍ നല്‍കും. എന്നാല്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോടു പറഞ്ഞത്‌ നിലവിലെ സഹായം മതിയാകുമെന്നാണ്‌. നാശനഷ്‌ടങ്ങള്‍ സംബന്ധിച്ച കണക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കണം. ഇതിനു ശേഷമേ നഷ്‌ടപരിഹാരം സംബന്ധിച്ച കണക്കെടുക്കാന്‍ കേന്ദ്രസംഘത്തെ അയക്കാനാവൂ എന്നും കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിക്കഴിഞ്ഞതായും കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

Ads by Google
Wednesday 14 Aug 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW