Wednesday, August 14, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 12.59 AM

യു.എസ്‌. ഏജന്‍സികള്‍ വാവേയ്‌ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്ക്‌ നിലവില്‍വന്നു

uploads/news/2019/08/329147/in5.jpg

വാഷിങ്‌ടണ്‍: െചെനീസ്‌ ടെക്‌നോളജി വമ്പന്മാരായ വാവോയ്‌, എസ്‌.ടി.ഇ. തുടങ്ങിയ കമ്പനികളില്‍നിന്ന്‌ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിന്‌ യു.എസ്‌. ഫെഡറല്‍ ഏജന്‍സികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ ഇന്നലെ മുതല്‍ നിലവില്‍ വന്നു.
പ്രതിരോധ വകുപ്പ്‌, ജനറല്‍ സര്‍വീസസ്‌ അഡ്‌മിനിസ്‌ട്രേഷന്‍, നാസ തുടങ്ങിയ വകുപ്പുകള്‍ക്കാണ്‌ വിലക്ക്‌. വാവേയ്‌ ടെക്‌നോജീസ്‌ കമ്പനിയോ എസ്‌.ടി.ഇ. കോര്‍പറേഷനോ നിര്‍മിക്കുന്ന ടെലികമ്യൂണിക്കേഷന്‍ ഉല്‍പന്നങ്ങളും, െഹെടെറികമ്യൂണിക്കേഷന്‍സ്‌ കോര്‍പറേഷന്‍ എന്നിവരുടെ വീഡിയോ സര്‍െവെലന്‍സ്‌ സംവിധാനങ്ങളും വാങ്ങുന്നതിനാണ്‌ വിലക്ക്‌.
െചെനീസ്‌ െസെന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും വേണ്ടി വാവേയ്‌ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ നിരീക്ഷണസംവിധാനങ്ങള്‍ അനധികൃതമായി ഉള്‍പ്പെടുത്തി എന്നാണ്‌ അമേരിക്കന്‍ ആരോപണം.

Ads by Google
Wednesday 14 Aug 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW