Wednesday, August 14, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 12.59 AM

കിര്‍ഗിസ്‌ഥാനില്‍ അട്ടിമറിനീക്കം? മുന്‍ പ്രസിഡന്റ്‌ കസ്‌റ്റഡിയില്‍

uploads/news/2019/08/329146/in4.jpg

ബിഷ്‌കെക്‌: കിര്‍ഗിസ്‌ഥാനില്‍ ഭരണകൂടത്തെ വെല്ലുവിളിച്ച മുന്‍ പ്രസിഡന്റ്‌ അല്‍മാസ്‌ബെക്‌ അതംബയേവ്‌ കസ്‌റ്റഡിയില്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അതംബയേവ്‌ സായുധനീക്കം നടത്തിയതായി ദേശീയ സുരക്ഷാസമിതി ആരോപിച്ചു. കഴിഞ്ഞയാഴ്‌ച സുരക്ഷാസേന നടത്തിയ റെയ്‌ഡില്‍ സ്വവസതിയില്‍നിന്നു പിടികൂടപ്പെട്ട അതംബയേവിന്റെ കസ്‌റ്റഡി 26 വരെ തുടരും. സോവിയറ്റ്‌ യൂണിയന്‍ പ്രവിശ്യയായിരുന്ന കിര്‍ഗിസ്‌ഥാനിലെ ആഭ്യന്തരപ്രതിസന്ധിയില്‍ റഷ്യക്കും ആശങ്ക.
2011 മുതല്‍ 2017 വരെ കിര്‍ഗിസ്‌ഥാന്‍ പ്രസിഡന്റായിരുന്ന അതംബയേവിന്റെ ഭരണകാലത്ത്‌ കുപ്രസിദ്ധനായ ഒരു അധോലോകത്തലവനെ വിട്ടയച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ മൂന്നുതവണ പോലീസ്‌ വിളിപ്പിച്ചിരുന്നു. മൂന്നു സമന്‍സും അവഗണിച്ചതിനേത്തുടര്‍ന്നു കഴിഞ്ഞയാഴ്‌ച അദ്ദേഹത്തെ കസ്‌റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. അതംബയേവിന്റെ അനുയായികളും നിയമപാലകരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഇതേത്തുടര്‍ന്നു സുരക്ഷാസേന നടത്തിയ പ്രത്യേകദൗത്യത്തിലാണ്‌ അറുപത്തിരണ്ടുകാരനായ അതംബയേവിനെ അദ്ദേഹത്തിന്റെ വസതിയില്‍നിന്നു പിടികൂടിയത്‌.
തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച അതംബയേവ്‌, ഇപ്പോഴത്തെ ഭരണകൂടം അധികാരദുര്‍വിനിയോഗം നടത്തുകയാണെന്നു കുറ്റപ്പെടുത്തി. നിയമസംവിധാനങ്ങള്‍ക്കെതിരേ സായുധപ്രതിരോധത്തിനു മുതിര്‍ന്ന അതംബയേവ്‌ ഭരണഘടനാലംഘനം നടത്തിയതായി ഒരിക്കല്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന പ്രസിഡന്റ്‌ സൂറോണ്‍ബേ ജീന്‍ബെകോവ്‌ ടാസ്‌ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. കിര്‍ഗിസ്‌ഥാനിലെ രാഷ്‌ട്രീയ എതിരാളികളായ പ്രസിഡന്റ്‌ ജീന്‍ബെകോവ്‌, മുന്‍ പ്രസിഡന്റ്‌ അതംബയേവ്‌ എന്നിവരുമായി റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്‍ കഴിഞ്ഞമാസം മോസ്‌കോയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുമ്പ്‌ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയ്‌ക്കു പിന്നാലെ കിര്‍ഗിസ്‌ഥാനിലെ ആയിരക്കണക്കിനു പൗരന്‍മാര്‍ റഷ്യയിലേക്കു കുടിയേറിയിട്ടുണ്ട്‌.

Ads by Google
Wednesday 14 Aug 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW