Tuesday, August 13, 2019 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 08.36 PM

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത : റജിസ്റ്റര്‍ ചെയ്ത കേസുകള്‍ 27, ഒരാള്‍ അറസ്റ്റില്‍

Loknath Behra, Fake News, Flood Relief Fund, Kerala

തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കുപ്രചരണം നടത്തിയ ഒരാള്‍ അറസ്റ്റില്‍. വ്യകജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറയാണ് ഇക്കാര്യം അറിയിച്ചത്്.

ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു(48) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒന്ന് വീതവും കേസുകളാണ് വ്യാജവാര്‍ത്തകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW