Tuesday, August 13, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 06.46 PM

പ്രളയ ബാധിതര്‍ക്ക് മൂന്ന് മാസം സൗജ്യ റേഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Free ration

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ അധിക ധാന്യം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിലായ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.

Ads by Google
Tuesday 13 Aug 2019 06.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW