Tuesday, August 13, 2019 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 06.28 PM

സിക്കിമില്‍ ഒരു സീറ്റ് പോലും ജയിക്കാതിരുന്ന ബി.ജെ.പി ഇപ്പോള്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടി; എസ്.ഡി.എഫില്‍ നിന്ന് അടര്‍ത്തി മാറ്റിയത് പത്ത് എം.എല്‍.എമാരെ

BJP, Sikkim Democratic front

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന ബി.ജെ.പി സിക്കിമിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ബി.ജെ.പിക്ക് മുഖ്യപ്രതിപക്ഷ പാര്‍ട്ടി പദവി ലഭിച്ചത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ എത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനമാണ് സിക്കിം. മറ്റ് ആറ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സാണ് അധികാരത്തിലിരിക്കുന്നത്. ത്രിപുരയിലേതിന് സമാനമായി ഇനി സിക്കിമില്‍ ഭരണം പിടിക്കുകയാകും ബി.ജെ.പി ലക്ഷ്യം. ത്രിപുരയില്‍ ആദ്യം പ്രതിപക്ഷത്തെ ഒന്നടങ്കം ബി.ജെ.പിയില്‍ എത്തിക്കുകയും പിന്നീട് അധികാരം പിടിക്കുകയുമായിരുന്നു.

സിക്കിമില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനം വഹിച്ച പവന്‍ കുമാര്‍ ചാംലിങ്ങാണ് പാര്‍ട്ടിയുടെ നേതാവ്. സിക്കിമില്‍ ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.എഫിനെ പരാജയപ്പെടുത്തി സിക്കിം ക്രാന്തികാരി മോര്‍ച്ച പാര്‍ട്ടിയാണ് അധികാരം പിടിച്ചത്.

17 സീറ്റുമായാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരം പിടിച്ചത്. എസ്.ഡി.എഫിന്റെ 15 എം.എല്‍.എമാരില്‍ പത്ത് പേരെയും ബി.ജെ.പി അടര്‍ത്തിമാറ്റിയിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW