Tuesday, August 13, 2019 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 04.41 PM

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ ഇന്ത്യൻ വിപണിയിലേക്ക്

harley davidson livewire electric bike

ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇലക്ട്രിക് ബൈക്കായ ലൈവ്‌വയര്‍ ഈ മാസം 27 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഇലക്ട്രിക് ബൈക്കാണ് ലൈവ്‌വയര്‍. ലൈവ്‌വയര്‍ ഇവിടെ അനാവരണം ചെയ്യുന്നതോടെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലും എത്തുമെന്ന് ഉറപ്പായി.

ലൈവ്‌വയര്‍ വിപണിയില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് ഓഗസ്റ്റ് 27 ന് പ്രഖ്യാപിക്കുമായിരിക്കും. ഈ വര്‍ഷമോ അടുത്ത വര്‍ഷം തുടക്കത്തിലോ വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇന്ത്യാ വെബ്‌സൈറ്റില്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൂസര്‍ കൂടാതെ, മറ്റൊരു പുതിയ മോട്ടോര്‍സൈക്കിളും ഓഗസ്റ്റ് 27 ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും.

ലൈവ്‌വയര്‍ ബൈക്കിന് കരുത്തേകുന്നത് എച്ച്ഡി റെവലേഷന്‍ എന്ന് വിളിക്കുന്ന പുതിയ ഇലക്ട്രിക് പവര്‍ട്രെയ്‌നാണ്. ബെല്‍റ്റ്‌ഡ്രൈവാണ് പുതിയ ഡ്രൈവ്‌ട്രെയ്ന്‍ ഉപയോഗിക്കുന്നത്. പെര്‍മനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറിന് 15.5 കിലോവാട്ട്അവര്‍ ബാറ്ററി കരുത്തേകും. 78 കിലോവാട്ട് അഥവാ 104.6 ബിഎച്ച്പിയാണ് ഈ മോട്ടോര്‍ പുറപ്പെടുവിക്കുന്നത്. 116 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്.

സിംഗിള്‍ ബാറ്ററി ചാര്‍ജില്‍ 235 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 3.5 സെക്കന്‍ഡ് മതി. സ്റ്റാര്‍ട്ട് ചെയ്യുന്നതിനും കീ ഫോബ് ഉപയോഗം സംബന്ധിച്ച ആവശ്യങ്ങള്‍ക്കുമായി 12 വോള്‍ട്ട് ലിഥിയം അയണ്‍ ആക്‌സസറി ബാറ്ററിയും നല്‍കിയിരിക്കുന്നു. റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടാതെ, റോഡ്, റെയ്ന്‍, റേഞ്ച്, സ്‌പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകളും ലൈവ്‌വയര്‍ ഇലക്ട്രിക് ബൈക്കില്‍ നല്‍കിയിരിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW