Tuesday, August 13, 2019 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 03.54 PM

ഫ്രെയിം ടിവി, സ്മാര്‍ട്ട് 7 ഇന്‍ 1 ടിവി എന്നിവയുടെ പുതിയ പതിപ്പുകളുമായി സാംസംഗ്

samsung launches two new televisions frame and smart 7 1 india

ഫ്രെയിം ടിവി, സ്മാര്‍ട്ട് 7 ഇന്‍ 1 ടിവി എന്നിവയുടെ പുതിയ പതിപ്പുകള്‍ സാംസംഗ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടിവി ഉപയോഗിക്കാത്തപ്പോള്‍ സ്വമേധയാ പിക്ചര്‍ ഫ്രെയിമായി മാറുന്ന സാങ്കേതിക വിദ്യയാണ് ഫ്രെയിം ടിവിയില്‍ സാംസംഗ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ തലമുറയെ ഉദ്ദേശിച്ചാണ് സാംസംഗ് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ആര്‍ട്ട് മോഡ്, ആര്‍ട്ട് സ്റ്റോര്‍, ക്യുഎല്‍ഇഡി ഡിസ്‌പ്ലേ, ഇന്റലിജന്റ് സെന്‍സറുകള്‍, വോയിസ് അസിസ്റ്റന്റ് പിന്തുണ, സ്മാര്‍ട്ട് ഹോം തുടങ്ങിയ അത്യാധുനിക ഫീച്ചറുകൾ ടിവിയിൽ ഉണ്ട്. ഫ്രെയിം ടിവിയുടെ 55 ഇഞ്ച്, 138 സെന്റീ മീറ്റര്‍ മോഡലിന്റെ വില 1,19,999 രൂപയാണ്. 4,999 രൂപ മുതലാണ് ഇതിന്റെ ഇഎംഐ ആരംഭിക്കുന്നത്.

22,500 രൂപയാണ് 7 ഇന്‍ 1 സ്മാര്‍ട്ട് ടിവിയുടെ 32 ഇഞ്ച് (80 സെന്റീ മീറ്റര്‍) മോഡലിന് വില. ഇതിന്റെ ഇഎംഐ ആരംഭിക്കുന്നത് 999 രൂപ മുതലാണ്. 40 ഇഞ്ച് 100 സെന്റീ മീറ്റര്‍ മോഡലിന് വില 33,999 രൂപയാണ്. സാംസംഗ് ഷോപ്പിലും, ഫ്‌ളിപ്പ്ക്കാര്‍ട്ടിലും ടിവികള്‍ എക്‌സ്‌ക്ലൂസീവായി വില്‍പ്പനയ്‌ക്കെത്തും. കണ്ടന്റ് ഗൈഡ്, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, പേഴ്‌സണല്‍ കംപ്യൂട്ടര്‍, മ്യൂസിക്ക് സിസ്റ്റം, ഹോം ക്ലൌഡ്, ലൈവ് കാസ്റ്റ്, സ്‌ക്രീന്‍ മിററിംഗ് തുടങ്ങിയ ഫീച്ചറുകളും നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ, സീ5 എന്നീ ആപ്പുകളിലായി ഒരു ലക്ഷം മണിക്കൂറിലേറെ കാണാനുള്ള കണ്ടന്റും 7 ഇന്‍ 1 സ്മാര്‍ട്ട് ടിവിയിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW