Tuesday, August 13, 2019 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 03.26 PM

ഉല്‍പ്പാദനം ഒരു കോടി തികച്ച് മിനിയുടെ അറുപതാം വാർഷികാഘോഷം

mini celebrates 60th anniversary

ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡായ മിനി അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ്. അറുപതാം വര്‍ഷമെത്തുമ്പോള്‍ ഇതുവരെയായി ഒരു കോടി കാറുകളാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. മിനിയുടെ ഓക്‌സ്‌ഫോഡ് പ്ലാന്റില്‍നിന്ന് ഒരു കോടിയെന്ന എണ്ണം തികഞ്ഞ കാര്‍ പുറത്തെത്തിച്ചു. മിനി 60 ഇയേഴ്‌സ് എഡിഷന്‍ എന്ന മോഡലാണ് പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് പുറത്തുവന്നത്.

1959 ലാണ് അലക് ഇസിഗോണിസ് എന്ന ഡിസൈനര്‍ ആദ്യ മിനി രൂപകല്‍പ്പന ചെയ്തത്. രണ്ടായിരാമാണ്ട് വരെ, ലോകമാകമാനം 53 ലക്ഷത്തോളം യൂണിറ്റ് ക്ലാസിക് മിനി വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ആഘോഷത്തിന്റെ ഭാഗമായി ആദ്യ മിനി കാറായ 1959 മോഡല്‍ മിനിയും മിനി 60 ഇയേഴ്‌സ് എഡിഷന്‍ മോഡലും ഓരോ വര്‍ഷത്തെയും ഒരു കാര്‍ വീതം മറ്റ് അറുപത് മിനികളെയും ഒരുമിച്ച് നിർത്തിയാണ് ഫോട്ടോ എടുത്തത്. റിപ്പോർട്ട് പ്രകാരം ഈ വര്‍ഷം നവംബറില്‍ ഓള്‍ ഇലക്ട്രിക് മിനിയായ മിനി കൂപ്പര്‍ എസ്ഇ പുറത്തിറക്കും. ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ആദ്യ ഇലക്ട്രിക് കാറാണ് മിനി കൂപ്പര്‍ എസ്ഇ.

2000 ല്‍ ബിഎംഡബ്ല്യുവിന്റെ കീഴില്‍ മിനി ബ്രാന്‍ഡ് റീലോഞ്ച് ചെയ്യപ്പെട്ടു. 2018 ല്‍ മാത്രം ലോകമെമ്പാടും നാല് ലക്ഷത്തോളം മിനി കാറുകള്‍ വിറ്റുപോയെന്നാണ് സൂചന. നിലവില്‍ 110 രാജ്യങ്ങളിലാണ് മിനി വില്‍ക്കുന്നത്. ഓക്‌സ്‌ഫോഡ് പ്ലാന്റില്‍ മിനി 3 ഡോര്‍, മിനി 5 ഡോര്‍, മിനി ക്ലബ്മാന്‍ എന്നീ മോഡലുകള്‍ നിര്‍മ്മിക്കുന്നു. എന്നാൽ, മിനി കണ്‍വെര്‍ട്ടിബിള്‍, മിനി കണ്‍ട്രിമാന്‍ മോഡലുകള്‍ വിഡിഎല്‍ നെഡ്കാര്‍ എന്ന ഡച്ച് പ്രൊഡക്ഷന്‍ പങ്കാളിയാണ് നിര്‍മ്മിച്ചു നല്‍കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW