Tuesday, August 13, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 01.51 PM

പാക് യുവതിയുടെ ആരോപണങ്ങള്‍ക്ക് വായടപ്പിച്ച് പ്രിയങ്ക ചോപ്രയുടെ മറുപടി

priyanka chopra

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങള്‍ക്ക് ഏവരും കാതോര്‍ക്കാറുണ്ട്. തന്റെ എല്ലാ വാര്‍ത്തകളും പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കു വെയ്ക്കാറുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക പോസ്റ്റ് ചെയ്ത ട്വീറ്റിനെ വിമര്‍ശിച്ചു കൊണ്ട് പ്രിയങ്കയോട് പാകിസ്ഥാനി യുവതി ഒരു ചോദ്യം ചോദിച്ചിരുന്നു.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെയായിരുന്നു പാകിസ്ഥാനി യുവതി പ്രിയങ്കയോട് ചോദ്യം ഉന്നയിച്ചത്. ഇതിന് പ്രിയങ്ക നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. 'നിങ്ങള്‍ യുഎന്നിന്റെ ഗുഡ്വില്‍ അംബാസഡറാണ്. എന്നാല്‍, പാകിസ്ഥാനെതിരേയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത് ശരിയായ വഴിയല്ല. എന്നെപ്പോലെ ധാരാളം പാകിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്'.- ഇതായിരുന്നു യുവതി ചോദിച്ചത്.

ഇതിന് പ്രിയങ്ക നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്‌നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഇക്കാര്യം ചോദിക്കാന്‍ നിങ്ങള്‍ ക്രുദ്ധയാകേണ്ട കാര്യമില്ല. നമ്മളിവിടെ സ്‌നേഹിക്കാനാണ് ഒത്തു കൂടിയത്.'' - പ്രിയങ്ക പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW