Tuesday, August 13, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 12.55 PM

'ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം, ഈ സ്‌നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കില്‍ മര്യാദ അല്ല'; ദുരിതാശ്വാസ ക്യാമ്പിലെ അമ്മമാരുടെ സ്‌നേഹത്തെ കുറിച്ച് കളക്ടര്‍

face book post

കൊച്ചി: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവര്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്താനെത്തിയപ്പോഴുണ്ടായ എറണാകുളം ദില്ലാ കളക്ടറുടെ കുറിപ്പ് വൈറലാകുന്നു. ക്യാമ്പിലെത്തിിയപ്പോള്‍ ഭക്ഷണവുമായി ഓടിയെത്തിയ അമ്മമാരെ കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങള്‍ക്കിടയിലും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദര്‍ശിക്കാമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഓടി നടക്കാന്‍ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം.- കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം .

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളില്‍ ഒന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്‌കൂളില്‍ എത്തിയത് . വില്ലജ് ഓഫീസറുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ മികച്ച സേവനമാണ് ഇവിടെ നല്‍കുന്നതെന്ന് മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങള്‍ക്കിടയിലും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദര്‍ശിക്കാമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഓടി നടക്കാന്‍ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം . ഈ സ്‌നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കില്‍ മര്യാദ അല്ല എന്ന് തോന്നി.

മഴയൊന്നു മാറി ഇവര്‍ സ്വന്തം വീടുകളില്‍ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.
#Collector #Ernakulam
#Reliefcamp #Love #Letshelp

Ads by Google
Tuesday 13 Aug 2019 12.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW