Tuesday, August 13, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 11.22 AM

വെള്ളപ്പൊക്ക ദുരന്തഭൂമിയില്‍ നിന്നും നീക്കം ചെയ്ത പല തരത്തിലുള്ള മാലിന്യ വസ്തുക്കള്‍ എങ്ങിനെ സംസ്‌കരിക്കണം?

Post Flood Waste-Management

പ്രളയാനന്തരം ദുരന്തഭൂമിയില്‍ നിന്നും നീക്കം ചെയ്ത പല തരത്തിലുള്ള മാലിന്യ വസ്തുക്കള്‍ എന്ത് ചെയ്യണമെന്നും എങ്ങനെ സംസ്‌കരിക്കണമെന്നും എന്നതിനെ കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെ കുറിച്ച് വിശദമാക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

വെള്ളപ്പൊക്ക ദുരന്തഭൂമിയില്‍ നിന്നും നീക്കം ചെയ്ത പല തരത്തിലുള്ള വേസ്റ്റ്കള്‍ എങ്ങിനെ സംസ്‌കരിക്കണം എന്ന് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.

ചിത്രത്തില്‍ കാണുന്നതു പോലെ വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം മൂന്ന് ഘട്ടങ്ങളില്‍ ആയി നടത്തേണ്ടി വരും.

ആദ്യത്തേത് ഇപ്പോള്‍ നടക്കുന്ന താല്‍ക്കാലികമായി വേസ്റ്റുകള്‍ വാസസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നതാണ്. ആ ഘട്ടം എല്ലായിടത്തും ഏകദേശം പൂര്‍ണ്ണമായി കാണും. ഇപ്പോള്‍ പ്രളയം നടന്ന സ്ഥലത്തുള്ള വീടുകളുടെ മുന്‍പില്‍ കൂടി പോയാല്‍ നമുക്ക് വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നതായി കാണാം.

ഇനിയുള്ള രണ്ടാഴ്ചക്കാലം വളരെ പ്രധാനപ്പെട്ടതാണ്. ഇതാണ് രണ്ടാം ഘട്ടം.

ഈ ഘട്ടത്തില്‍ തരം തിരിക്കലും, സുരക്ഷിതമായി, പ്രകൃതിക്കു ദോഷമില്ലാതെ സംസ്‌കരിക്കുക ആണ്. വേസ്റ്റ് ഡിസ്‌പോസല്‍ എന്നാല്‍ വളരെ ചിലവ് കൂടിയ പദ്ധതിയാണ്. അതിനാല്‍ ഓരോ ഘട്ടവും വളരെ ശ്രദ്ധയോടെ വേണം ചെയ്യാന്‍.

തരം തിരിക്കല്‍ ഒന്നാം ഭാഗം: ആദ്യമായി തന്നെ ജൈവ (organic), അജൈവ (inorganic- ജഡികമായ) വസ്തുകള്‍ വേര്‍തിരിക്കുക ആണ്. ജൈവ വസ്തുക്കള്‍ സ്വന്തം ഭൂമിയില്‍ തന്നെ സംസ്‌കരിക്കുന്നതാണ് ഉത്തമം. മരങ്ങളുടെ കൊമ്പുകള്‍, ഓല, ഇലകള്‍ ഇവ ചെറുതായി നുറുക്കി ഭൂമിയില്‍ തന്നെ നിക്ഷേപിക്കാം. ഇവ അഴുകി ഭൂമിയില്‍ വളം ആയി മാറും. അഴുകിയ ജൈവ വസ്തുക്കളുടെ (മൃഗങ്ങള്‍ മറ്റു ജീവികള്‍) അവശിഷ്ടങ്ങള്‍ മനുഷ്യ ശരീരവുമായി സമ്പര്‍ക്കത്തില്‍ വരാതെ, ആഴത്തില്‍ കുഴി എടുത്തു മൂടണം. ഗ്ലൗസ്, ഫേസ് മാസ്‌ക് ഇവ ഉപയോഗിച്ചേ അഴുകിയ വസ്തുക്കള്‍ സംസ്‌കരിക്കാവൂ. അജൈവ (inorganic) വസ്തുക്കളില്‍ മണ്ണ്, ചെളി എന്നിവ ഭൂമിയില്‍ തന്നെ നിക്ഷേപിക്കാം. ഒന്നാമതായി ഇത് നല്ല വളക്കൂര്‍ ഉള്ളതാണ്, രണ്ടാമത് മണ്ണ്, ചെളി എന്നിവ മറ്റു വേസ്റ്റുകളില്‍ നിന്നും മാറ്റുന്നതിനാല്‍, അവ കൃത്യമായി പ്രകൃതിക്കു ദോഷം ഇല്ലാതെ സംസ്‌കരിക്കാന്‍ പറ്റും.

തരംതിരിക്കല്‍ രണ്ടാം ഭാഗം: ആദ്യ ഘട്ടത്തില്‍ ശേഖരിച്ച അജൈവ (inorganic) വസ്തുക്കളില്‍ നിന്നും വീണ്ടുമുള്ള തരംതിരിക്കല്‍ വളരെ പ്രധാനമാണ്. ഇതിന് മുന്‍പേ അറിഞ്ഞിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ആണ് Reduce, Reuse, Recycle. ഒന്നാമത്തേത് കഴിവതും വേസ്റ്റ് കുറയ്ക്കുക (Reduce) എന്നതാണ്. രണ്ടാമതായി ആലോചിക്കേണ്ട കാര്യം വീണ്ടും ഉപയോഗിക്കാന്‍ (Reuse) പറ്റിയ വസ്തുക്കള്‍ കണ്ടെത്തുക ആണ്. മൂന്നമതായി പുനചംക്രമണം (Recycle) ചെയ്യാനുള്ള വസ്തുക്കള്‍ മാറ്റി വയ്ക്കുക. ഏറ്റവും അവസാനമേ 'disposal (സംസ്‌കരണം/ നശിപ്പിക്കല്‍) നെ ക്കുറിച്ചു ആലോചിക്കാവൂ. പ്ലാസ്റ്റിക്കുകള്‍, ഗ്ലാസ്, മറ്റു സോളിഡ് വേസ്റ്റുകള്‍, ലോഹങ്ങള്‍, ലോഹ സംയുക്തങ്ങള്‍ എന്നിവ വേര്‍തിരിക്കണം.

പ്ലാസ്റ്റിക്കുകള്‍: പ്ലാസ്റ്റിക്കുകള്‍ എല്ലാം പുനചംക്രമണം (recycle) ചെയ്യാന്‍ പറ്റില്ല. പ്ലാസ്റ്റിക്കുകളെ തെര്‍മോപ്ലാസ്റ്റിക്, തെര്‍മോസെറ്റിങ് പ്ലാസ്റ്റിക് എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.
ചൂടു തട്ടിയാല്‍ മൃദുവാകയും തണുത്താല്‍ ഉറക്കുകയും ചെയ്യുന്ന പ്രത്യേകത ഉള്ള പ്ലാസ്റ്റിക്കുകളാണ് തെര്‍മോപ്ലാസ്റ്റിക്. ഇവയെ എത്ര പ്രാവശ്യം വേണമെങ്കിലും ചൂടാക്കുകയും, തണുപ്പിക്കുകയും ചെയ്യാം.
എന്നാല്‍, തെര്‍മോസെറ്റിങ് പ്ലാസ്റ്റിക്ക് ഒരിക്കല്‍ മാത്രമേ ചൂടാക്കാന്‍ പറ്റൂ. പിന്നീട് അതിന്റെ പ്ലാസ്റ്റിക് ഗുണങ്ങള്‍ തിരികെ കിട്ടില്ല. (ഉദാഹരണം Melamine formaldehyde, Polyester resin, Epoxy Resins എന്നിവ). നമ്മള്‍ ദൈനം ദിനം കാണുന്ന പല പ്ലാസ്റ്റിക്കുകളും തെര്‍മോപ്ലാസ്റ്റിക് ആണ്. ഇവ പുനചംക്രമണം (recycle) ചെയ്യാന്‍ പറ്റിയ പ്ലാസ്റ്റിക്കുകള്‍ ആണ് (ഉദാഹരണത്തിന് Polyethylene, polypropylene, polyvinyl chloride, polystyrene, polybenzimidazole, acrylic, nylon Teflon എന്നിവ). ഇവ വേര്‍തിരിച്ചു ക്ലീന്‍ ചെയ്തു മാറ്റി വയ്ക്കുക. ഇത് അടുത്തുള്ള സന്നദ്ധ സംഘടനകള്‍ വഴി പുനചംക്രമണ (recycle) കേന്ദ്രങ്ങളില്‍ എത്തിക്കാം.

കുപ്പിച്ചില്ലുകള്‍ , സിമന്റ് കട്ടകള്‍, ഇഷ്ടിക എന്നിവ വേര്‍ തിരിച്ചു കുഴികള്‍ ഉണ്ടാക്കി അതില്‍ നിക്ഷേപിക്കാം. അല്ലെങ്കില്‍ മൂടാന്‍ ഉള്ള കിണറുകള്‍, കുഴികള്‍ ഇവയിലും ഇട്ടു മൂടാം.

ആസ്ബസ്റ്റോസ്: വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ആസ്ബസ്റ്റോസുമായുള്ള സമ്പര്‍ക്കം: ആസ്ബസ്റ്റോസ് (Chrysotile) നെ International Agency for Research on Cancer (IARC) carcinogen (കാന്‍സറിനു കാരണമായ) കെമിക്കലുകളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. Agency for Toxic Substances and Disease Registry (ATDSR), U.S. Department of Health and Human Services (2007). ['Asbestos Toxicity 'Case Studies in Environmental Medicine']. ന്റെ പഠനത്തില്‍ പറഞ്ഞിരിക്കുന്നത് 'Asbestos exposure is associated with parenchymal asbestosis, asbestos-related pleural abnormalities, peritoneal mesothelioma, and lung cancer, and it may be associated with cancer at some extra-thoracic sites' അതായത് ആസ്ബസ്റ്റോസുമായുള്ള സമ്പര്‍ക്കം ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ പല അസുഖങ്ങള്‍ക്കും (parenchymal asbestosis, peritoneal mesothelioma) ഹേതുവാകും എന്നാണ്. വേണ്ട ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ ഒരിക്കലും ആസ്ബസ്റ്റോസ് പൊളിക്കുകയോ മുറിക്കുകയോ ചെയ്യരുത്. എന്തിന് തൊടുക പോലും ചെയ്യരുത്. അനുയോജ്യമായ Respiratory Protection മാസ്‌കുകളും, കയ്യുറകളും ഇല്ലാതെ ആസ്ബസ്റ്റോസ് മുറിക്കുകയോ, എടുക്കുകയോ ചെയ്യരുത്. ആസ്ബസ്റ്റോസ് വേസ്റ്റുകളും വലിയ ഒരു കുഴി ഉണ്ടാക്കി കുഴിച്ചു മൂടാം.

സോഫ, കസേരകള്‍, കട്ടില്‍: ഇവിടെയും, ആദ്യം നോക്കേണ്ടത് പുനരുപയോഗത്തിനു പറ്റുമോ എന്നതാണ്. വേസ്റ്റ് ആയി തള്ളുന്നതിനു മുന്‍പേ ഇവ റിപ്പയര്‍ ചെയ്തു പുനരുപയോഗം ചെയ്യാന്‍ പറ്റുമോ എന്നത് ഒരു അപ്‌ഹോള്‍സ്റ്ററി വിദഗ്ദനെയോ അല്ലെങ്കില്‍ കാര്‍ പെന്ററെയോ കാണിച്ചു അഭിപ്രായം ചോദിക്കുക. പറ്റില്ലെങ്കില്‍ മാത്രം ഡിസ്‌പോസലിനെ ക്കുറിച്ചു ആലോചിക്കുക. തീര്‍ത്തും ഉപയോഗ ശൂന്യം എങ്കില്‍, ഇതില്‍ നിന്നും പ്ലാസ്റ്റിക്, ലോഹങ്ങള്‍, തടി ഇവ പ്രത്യേകം, പ്രത്യേകമായി മാറ്റുക. ലോഹങ്ങള്‍ മാറ്റിയിട്ട്, ലോഹങ്ങള്‍ എടുക്കുന്ന കടകളില്‍ വില്‍ക്കാം. ഇങ്ങനെ ചെയ്താല്‍ പ്രകൃതിയോട് നീതി പുലര്‍ത്തുകയും, അല്‍പ്പം കൈക്കാശു കിട്ടുകയും ചെയ്യും. തടികള്‍ മറ്റു പല നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. അല്ലെങ്കില്‍ മുറിച്ചു ചെറുതാക്കി വിറകായി ഉപയോഗിക്കാം.

പുനരധിവാസത്തിനായുള്ള ഘട്ടം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വേസ്റ്റ് ഉണ്ടാവാന്‍ പോകുന്നത് മൂന്നാം ഘട്ടമായ 'പുനര്‍ നിര്‍മ്മാണ' പ്രക്രിയയില്‍ ആണ്.

'നവ കേരളം' കെട്ടിപ്പടുക്കുമ്പോള്‍ സര്‍ക്കാരും, പ്രാദേശിക ഭരണ കര്‍ത്താക്കളും ഏറ്റവും ശ്രദ്ധിക്കേണ്ടത് ഓരോ ജില്ലയിലും സോളിഡ് വേസ്റ്റ് ഡിസ്‌പോസ് ചെയ്യാന്‍ പറ്റിയ 'ലാന്‍ഡ് ഫില്‍' സൈറ്റുകള്‍ ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്യുകയും, പ്ലാസ്റ്റിക് വസ്തുക്കള്‍ വേര്‍തിരിച്ചു പുനചംക്രമണം (Recycle) ചെയ്യാനുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കാര്യക്ഷമായ 'പ്ലാസ്റ്റിക് റീസൈക്ലിങ് സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതില്‍ ആണ്.

ഇതു കൂടാതെ, വീടുകളില്‍ നിന്നും ശേഖരിക്കുന്ന ജൈവ വസ്തുക്കള്‍ (ഭക്ഷണത്തിന്റെ ബാക്കി, അഴുക്കായ പഴങ്ങള്‍, പച്ചക്കറികള്‍) കംപോസ്‌റ് ആക്കി മാറ്റുവാനുള്ള നവീന സംരംഭങ്ങളും ആരംഭിക്കണം.

വീടുകളിലും മറ്റും വേസ്റ്റ് നിക്ഷേപിക്കുമ്പോള്‍, വേസ്റ്റുകള്‍ മൂന്നു ബാഗുകളില്‍ ആയി തരം തിരിച്ചു വേണം മുന്‍സിപ്പാലിറ്റിക്കു നല്‍കാന്‍. ഒന്നാമത്തേതില്‍ ജൈവ വേസ്റ്റുകള്‍ മാത്രം ശേഖരിക്കാം (ഇവ കംപോസ്‌റ് ആക്കി കര്‍ഷകര്‍ക്ക് ന്യായ വിലയില്‍ വിതരണം ചെയ്യാം).

രണ്ടാമത്തെ ബാഗില്‍, പ്ലാസ്റ്റിക് വേസ്റ്റുകള്‍ ശേഖരിക്കാം. ഇവ കോര്‍പ്പറേഷന്റെ കീഴില്‍ ഉള്ള പുനചംക്രമണ (Recycle) സെന്ററില്‍ പുതു വസ്തുക്കള്‍ ആക്കി മാറ്റാം. മൂന്നാമത്തെ ബാഗില്‍, ലോഹങ്ങള്‍, മറ്റു ഖര രൂപത്തിലുള്ള വേസ്റ്റുകളും നിക്ഷേപിയ്ക്കാം, ഇവയില്‍ നിന്നും കോര്‍പ്പറേഷന്റെ കീഴില്‍ പുനര്‍ ഉപയോഗ യോഗ്യം ആയ ലോഹങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വേര്‍ തിരിച്ചെടുക്കാം.

ബാക്കിയുള്ള ഉപയോഗ യോഗ്യം അല്ലാത്ത വസ്തുക്കള്‍ മാത്രം 'ലാന്‍ഡ് ഫില്‍ സൈറ്റിലേക്ക്' ഡിസ്‌പോസ് ചെയ്യാം.

വേസ്റ്റ് സംസ്‌കരണത്തെ പ്പറ്റി പൊതുജനത്തെ ബോധ വല്‍ക്കരിക്കുമ്പോള്‍ ഈ മൂന്നു മാന്ത്രിക വാക്കുകള്‍ കൂടി പറഞ്ഞു കൊടുക്കണം Reduce (വേസ്റ്റ് കുറയ്ക്കുക), Reuse (പുനരുപയോഗിക്കുക), Recycle (പുനചംക്രമണം ചെയ്യുക).
എഴുതിയത്: സുരേഷ് സി. പിള്ള

Ads by Google
Tuesday 13 Aug 2019 11.22 AM
Ads by Google
Loading...
TRENDING NOW