Tuesday, August 13, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 10.31 AM

'ഇപ്പോള്‍ ഈ ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്, ഇന്ന് രാത്രിക്കകം ബണ്ട് പൊട്ടിച്ചിരിക്കണം, എന്നിട്ട് ഇവിടുന്ന് പോയാല്‍ മതി, ഇല്ലെങ്കില്‍ മൂന്ന് പേരേയും ഞാന്‍ സസ്പെന്‍ഡ് ചെയ്യും; ഉദ്യോഗസ്ഥരോട് മന്ത്രി സുനില്‍കുമാര്‍

viral video

തുശൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ച കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ബണ്ട് പൊട്ടിക്കാത്തതിലാണ് ഉദ്യോഗസ്ഥരോട് മന്ത്രി പൊട്ടിത്തെറിച്ചത്.

'ഇപ്പോള്‍ ഈ ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഈ മൂന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്കാണ്. നാട്ടുകാരെ മുഴുവന്‍ വെള്ളത്തിലാക്കിയിരിക്കുന്നു. നിങ്ങള്‍ ആദ്യം ഇത് തുറന്നിരുന്നെങ്കില്‍ ഈ നിലയുണ്ടാകുമായിരുന്നോ നിങ്ങളോട് ജില്ലാ കളക്ടര്‍ വിളിച്ചുപറഞ്ഞില്ലേ? നിങ്ങളെയൊക്കെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്''

''ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്പെന്‍ഡ് ചെയ്യും. ഒരു സംശയവും വേണ്ട ആ കാര്യത്തില്‍. നെടുപുഴ, ആലപ്പാട് ഈ പഞ്ചായത്തുകളൊക്കെ മുഴുവന്‍ വെള്ളത്തിലാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. നാട്ടുകാരുടെ തെറി കേള്‍ക്കുന്നത് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍. നിങ്ങളിത് പൊളിച്ചിട്ട് പോയാ മതി. ഞാനിവിടിരിക്കാന്‍ പോവാ. നിങ്ങള് പൊളിച്ചിട്ട് പോയാല്‍ മതി'' സുനില്‍ കുമാര്‍ പറഞ്ഞു.

Ads by Google
Tuesday 13 Aug 2019 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW