Tuesday, August 13, 2019 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 10.08 AM

'ആകെ അറിയാവുന്നത് ഡാന്‍സാണ്, ഒരുമണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്യാം, പണം ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാല്‍ മതി'; നന്മയുള്ള മറ്റൊരു മുഖം

kind heart

തിരുവനന്തപുരം: കേരളം പ്രളയദുരിതത്തില്‍ മുങ്ങുമ്പോള്‍ കൈപിടിച്ച് ഉയര്‍ത്താന്‍ നിരവധി സുമനസുകളാണ് രംഗത്തെത്തുന്നത്. തങ്ങളെ കൊണ്ട് കഴിയുന്ന സഹായം പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി ചെയ്യുകയാണ് ഓരോരുത്തരും. അക്കൂട്ടത്തില്‍ നൃത്തം ചെയ്ത് പ്രളയ ദുരിതര്‍ക്ക് കൈത്താങ്ങാകാന്‍ ഒരു ഏഴാം ക്ലാസ്സുകാരിയുമുണ്ട്. കൊച്ചി സ്വദേശിയായ വേണി വി സുനിലാണ് ആ പെണ്‍കുട്ടി. 'ആകെ അറിയാവുന്നത് ഡാന്‍സാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളില്‍ അത് അവതരിപ്പിച്ചിട്ടുമുണ്ട്.

ഒരുമണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്യാം'. CMDRF ലേക്ക് പറ്റാവുന്ന തുക അയച്ച് അതിന്റെ റെസീറ്റ് എനിക്ക് അയച്ചാല്‍ മതിയാകുമെന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പ്രളയബാധിതരെ സഹായിക്കാന്‍ തന്നാലാകുന്ന സഹായം ചെയ്യാനുള്ള കുരുന്നു പെണ്‍കുട്ടിയുടെ മനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW