Tuesday, August 13, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
ജോയ് എം. മണ്ണൂര്‍ / െബെജു ഭാസി
Tuesday 13 Aug 2019 07.41 AM

കേരളം സുരക്ഷിതമല്ല, ദുരന്തങ്ങള്‍ പതിവാകും ; പ്രളയവും ഉരുള്‍പൊട്ടലും കൊടുങ്കാറ്റും ആവര്‍ത്തിക്കും ; വടക്കന്‍ കേരളത്തില്‍ ദുരന്തം വിതച്ചത് മേഘവിസ്‌ഫോടനം?

uploads/news/2019/08/329059/landslade.jpg

തൃശൂര്‍: സുന്ദരം, ശാന്തം, സുരക്ഷിതം... ഇന്നലെയോളം കേരളത്തിനു സ്വന്തമായിരുന്ന വിശേഷണങ്ങള്‍. പ്രളയവും വരള്‍ച്ചയും ഉരുള്‍പൊട്ടലും കൊടുങ്കാറ്റുകളും കടലാക്രമണവും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള പ്രദേശമെന്നാണു െദെവത്തിന്റെ സ്വന്തം നാടിന്റെ പുതിയ വിലാസം.

എത്തിനോക്കിപ്പോയിരുന്ന മഴയ്ക്കും വരള്‍ച്ചയ്ക്കും കാറ്റിനുമെല്ലാം പുതിയ കേരളത്തില്‍ രൗദ്രഭാവം. കനിഞ്ഞുനല്‍കിയ മണ്ണും കാലാവസ്ഥയും തിരിച്ചെടുത്ത് പ്രകൃതി കേരളത്തെ അപകടമുനമ്പാക്കുകയാണെന്നു ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം (ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ- ജി.എസ്.ഐ) പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയത്തിനിടെ സംസ്ഥാനത്തു ചെറുതും വലുതുമായ 5000 ഉരുള്‍പൊട്ടലുണ്ടായെന്നാണു ജി.എസ്.ഐയുടെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 21.3 ശതമാനം മേഖലയിലും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ട്. അതില്‍ 5,607 ചതുരശ്ര കി.മീ. ഭൂപ്രദേശം ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കാനിടയുള്ളത്. ഉരുള്‍പൊട്ടലിന് ആക്കംകൂട്ടുന്ന സോയില്‍ െപെപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) കേരളത്തിന് ഇതുവരെ അന്യമായിരുന്നു.

കഴിഞ്ഞ പ്രളയം കേരളത്തിനു പരിചയപ്പെടുത്തിയ ഈ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ ഒന്നോ രണ്ടോ ദിവസത്തെ മഴ പോലും വലിയ ഉരുള്‍പൊട്ടലിനു കാരണമായേക്കാം. മണ്‍സൂണിന്റെ ഒന്നാം പാദത്തില്‍ മഴ കുറഞ്ഞത് ഒരു വന്‍ദുരന്തം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്‍സൂണ്‍ തിമിര്‍ത്തുപെയ്യേണ്ടിയിരുന്ന ജൂണ്‍, ജൂെലെ മാസങ്ങളില്‍ ഇക്കൊല്ലം മഴ കുറവായിരുന്നു. ഭൂഗര്‍ഭ ജലനിരപ്പും കുത്തനെ താണു. അതുകൊണ്ടാണ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ദുരന്തങ്ങള്‍ കുറഞ്ഞത്.

ശരാശരി മഴ ലഭിച്ച കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദുരന്തം വര്‍ധിച്ചു. നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചില്‍, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പന്‍ചോല (ഇടുക്കി), ചിറ്റൂര്‍, മണ്ണാര്‍ക്കാട് (പാലക്കാട്), നിലമ്പൂര്‍, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂര്‍) എന്നിവയാണു സംസ്ഥാനത്ത് ഉരുള്‍പൊട്ടലിനു കൂടുതല്‍ സാധ്യതയുള്ള താലൂക്കുകള്‍. മറ്റ് 25 താലൂക്കുകളില്‍ ചെറുത്, ഇടത്തരം ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കാനിടയുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 14 താലൂക്കുകളാണ് സോയില്‍ െപെപ്പിങ് ഭീഷണിയുള്ള പ്രദേശങ്ങള്‍.

കേരളം വന്‍ കടലാക്രമണ ഭീഷണിയുടെ വക്കിലാണെന്നും ജി.എസ്.ഐ. ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഗോള താപനില ഈ നിലയില്‍ വര്‍ധിച്ചാല്‍ ഈ നൂറ്റാണ്ട് പിന്നിടുംമുമ്പ് കുട്ടനാട്, മണ്‍റോതുരുത്ത് അടക്കമുള്ള തീരദേശ മേഖലകള്‍ കടലെടുക്കും. കേരളത്തിലെ 590 കിലോമീറ്റര്‍ നീളമുള്ള കടലോര മേഖലയില്‍ 215.5 കിലോമീറ്റര്‍ മേഖലയിലും രൂക്ഷമായ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സംസ്ഥാനത്തെ 493 ഹെക്ടര്‍ ഭൂപ്രദേശം കടലെടുത്തതായും ജി.എസ്.ഐ. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ കേരളത്തെ പ്രളയക്കെടുതിയിലാക്കിയ മഴയ്ക്കുപിന്നില്‍ മേഘവിസ്‌ഫോടനമെന്നു സൂചന. ദുരന്തപ്പെയ്ത്തിനു കാരണം മേഘവിസ്‌ഫോടനമാകാമെന്ന (ക്ലൗഡ് ബേസ്റ്റ്) സൂചന പുറത്തുവിട്ടിരിക്കുന്നത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രമാണ്.

ഉരുള്‍പ്പൊട്ടലും വന്‍നാശവുമുണ്ടായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വയനാട്ടിലെ മേപ്പാടി എന്നിവിടങ്ങളില്‍ ഉണ്ടായ അതീതീവ്രമഴയാണ് പഠനവിധേയമാക്കുന്നത്. ഇതിനായി പെയ്ത മഴയുടെ ഡേറ്റ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴയില്‍ കൂടുതല്‍ പെയ്യുന്നതാണ് മേഘവിസ്‌ഫോടനമെന്ന പട്ടികയില്‍പെടുത്തുന്നതെന്ന് കുസാറ്റ് കാലാവസ്ഥാ ഗവേഷകന്‍ ഡോ. മനോജ് പറഞ്ഞു. നിലമ്പൂരിലും മേപ്പാടിയിലും ഒരുദിവസം 40 സെന്റീമീറ്റര്‍ മഴ പെയ്തിരുന്നു.

ഇത് തുടര്‍ച്ചയായിട്ടാണോ അതോ ഇടവിട്ട് പെയ്തതാണോ എന്ന് പരിശോധിക്കണം. ഇടവിട്ടുള്ള മഴയാണെങ്കില്‍ മേഘവിസ്‌ഫോടനമെന്ന ഗണത്തിലേക്ക് വരാനുള്ള സാധ്യത വിരളമാണ്. എറണാകുളം, ആലപ്പുഴ, മലപ്പുറം, തൃശൂരിന്റെ തെക്കുഭാഗങ്ങള്‍ എന്നീ ജില്ലകളില്‍ വരുന്ന രണ്ടുദിവസം ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ശക്തി ഈ മാസം 15 നോട് അടുത്തു ദുര്‍ബലമാകും. പിന്നീട് 22നു ശേഷമേ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW