Tuesday, August 13, 2019 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 01.14 AM

സി.ബി.എസ്‌.ഇ. പരീക്ഷാഫീസ്‌ കുത്തനെ കൂട്ടി

uploads/news/2019/08/328980/v4.jpg

ന്യൂഡല്‍ഹി: പത്ത്‌, 12ക്ല ാസുകളിലെ പരീക്ഷാ ഫീസ്‌ കുത്തനെ കൂട്ടി സി.ബി.എസ്‌.ഇ. പട്ടിക വിഭാഗക്കാര്‍ക്ക്‌ 50 രൂപയായിരുന്നത്‌ 1200 രൂപയാക്കി. അഞ്ച്‌ വിഷയങ്ങള്‍ക്കായാണു 1200 രൂപ.
പൊതുവിഭാഗത്തില്‍ 750 രൂപയായിരുന്ന ഫീസ്‌ ഇരട്ടിയാക്കി. പന്ത്രണ്ടാംക്ല ാസില്‍ അധിക വിഷയം എഴുതുന്ന പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ മുന്‍പ്‌ ഫീസ്‌ അടയ്‌ക്കേണ്ടിയിരുന്നില്ല. പുതിയ ഉത്തരവനുസരിച്ച്‌ ഇനി 300 രൂപ അടയ്‌ക്കണം. അധികവിഷയം തെരഞ്ഞെടുക്കുന്ന പൊതുവിഭാഗക്കാര്‍ 150 രൂപയ്‌ക്കു പകരം 300 രൂപയും അടയ്‌ക്കണം.
മൈഗ്രേഷന്‍ ഫീസ്‌ 150 രൂപയില്‍നിന്നു 350 രൂപയായി. വിദേശത്തുള്ള സി.ബി.എസ്‌.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന 10, 12ക്ല ാസ്‌ വിദ്യാര്‍ഥികള്‍ അഞ്ച്‌ വിഷയങ്ങള്‍ക്കായി 10,000 രൂപ ഫീസടയ്‌ക്കണം. 5,000 രൂപയില്‍നിന്നാണു വര്‍ധന. പന്ത്രണ്ടാംക്ല ാസിലെ അധിക വിഷയത്തിന്‌ 2,000 രൂപയാണു പുതിയ ഫീസ്‌.

Ads by Google
Tuesday 13 Aug 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW