Monday, August 12, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 12 Aug 2019 02.54 PM

മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് ബയോ ടോയ്‌ലെറ്റുകള്‍ : മുഴുവന്‍ ചിലവും വഹിച്ച് നടന്‍ ജയസൂര്യ

Jayasoorya, Flood, Relief Camp, Bio Toilet

മേപ്പാടി : മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ബയോ ടോയ്‌ലെറ്റുകള്‍ക്കുള്ള മുഴുവന്‍ ചിലവും വഹിച്ച് നടന്‍ ജയസൂര്യ. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പിലാണ് പത്ത് താതകാലിക ടോയ്‌ലറ്റുകള്‍ എത്തിച്ചത്. 564 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. 240 പേര്‍ സ്ത്രീകളും, 139 കുട്ടികളും, 185 പുരുഷന്‍മാരുമാണ് ക്യമ്പിലുള്ളത്.

ഇത്രയും പേര്‍ക്ക് ഉപയോഗിക്കാന്‍ സ്‌കൂളില്‍ ആവിശ്യത്തിന് ടോയിലറ്റുകള്‍ ഉണ്ടായിരുന്നില്ല. ഇത് ആളുകള്‍ക്ക് വലിയ രീതിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കി.

കഴിഞ്ഞ ദിവസം ക്യാമ്പുകളില്‍ വസ്ത്രങ്ങളും നല്‍കിയിരുന്നു. എറണാകുളത്ത് നിന്നുമാണ് ബയോ ടോയ്‌ലറ്റുകള്‍ എത്തിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW