Monday, August 12, 2019 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 12 Aug 2019 11.36 AM

ആ ചേച്ചി അങ്ങിനെ ചോദിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഷോക്ക്ഡായി- പാവം നായകനും വില്ലത്തി നായികയും

''മറുതീരം തേടി സീരിയലിലെ നായകന്‍ ഗിരിധറും നായിക പ്രീത പ്രദീപും. ''
uploads/news/2019/08/328855/serialactorsINW120819g.jpg

സാധാരണ സീരിയലുകളില്‍ പഞ്ചപാവം നായികയായിരിക്കും പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്നത്. എന്നാല്‍ നായിക വില്ലത്തിയായാലോ? അത്തരമൊരു നായികയും സല്‍ഗുണസമ്പന്നനായ നായകനുമാണ് മറുതീരം തേടി എന്ന സീരിയലിന്റെ ഹൈലൈറ്റ്. നായകനായി ഗിരിധറെത്തുമ്പോള്‍ പതിവ് വില്ലത്തി വേഷങ്ങളില്‍ നിന്ന് ഡബിള്‍ റോളിലേക്കെത്തുകയാണ് നായിക പ്രീത പ്രദീപ്.

ഫോട്ടോഷൂട്ടിനായി തയാറായി ആദ്യമെത്തിയത് ഗിരിധറായിരുന്നു. വൈകാതെ തന്നെ പ്രീതയുമെത്തി.

ഗിരിധര്‍: സാധാരണ നായകനും നായികയും ആകസ്മികമായി കണ്ടുമുട്ടുന്നതോടെയായിരിക്കും സീരിയല്‍ തുടങ്ങുന്നത്. പക്ഷേ പിരിയാന്‍ തയാറായ ഭാര്യാ ഭര്‍ത്താക്കന്മാരായാണ് ഞങ്ങള്‍ തുടങ്ങിയത്.

പ്രീത: ഇടയ്ക്കുള്ള ഫ്ളാഷ്ബാക്ക് ഒഴിച്ചാല്‍ ബാക്കിയുള്ള കോമ്പിനേഷന്‍ സീനുകളിലെല്ലാം വഴക്കുണ്ടാക്കുന്ന, ദേഷ്യപ്പെടുന്ന നായികയും പാവം നായകനുമാണ്. എങ്കിലും പതിവ് വില്ലത്തി വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രമാണ് നയോമി.

ഗിരിധര്‍: നയോമിയുടെ കഥയാണിത്. നയോമിയുടെ ഭര്‍ത്താവായ അനില്‍ ബാബുവിന്റെ വേഷമാണെനിക്ക്. അനില്‍ ബാബു ആകാന്‍ ഞാന്‍ തയാറെടുക്കുമ്പോള്‍ ആരായിരിക്കും നയോമി ആയി വരുന്നതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. നായികയാരെന്നുള്ള ചര്‍ച്ചയിലാണ് പ്രീതയുടെ പേര് വരുന്നത്.

uploads/news/2019/08/328855/serialactorsINW120819i.jpg

പ്രീത: ഉയരെ സിനിമ കഴിഞ്ഞ് പുതിയ പ്രോജക്ടിനായി കാത്തിരിക്കുമ്പോഴാണ് സ്‌ക്രിപ്റ്റ് റൈറ്റര്‍ കിഷോര്‍ സാര്‍ എന്നെ വിളിച്ച് കഥ പറയുന്നതും നയോമിയെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുന്നതും. പതിവ് വില്ലത്തി വേഷങ്ങളില്‍ നിന്ന് മാറി നായികയായി ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. അങ്ങനെയാണ് ഞാന്‍ നയോമിയാകുന്നത്.

ഗിരിധര്‍: ഞാനൊരു പാവം നായകനായതുകൊണ്ട് പ്രീതയുടെ വില്ലത്തരങ്ങളൊക്കെ നടക്കുമല്ലോ?

പ്രീത: വില്ലത്തി എന്ന് എപ്പോഴും പറയണമെന്നില്ല. ഈ സീരിയലില്‍ എന്റെ കഥാപാത്രം പാവമാകുന്നുണ്ട്. നടിയെന്ന നിലയില്‍ രണ്ടു സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണ്. ആദ്യത്തെ സീരിയലായ മൂന്നുമണിയിലെ മതികലയെപ്പോലെയുള്ള നെഗറ്റീവ് കഥാപാത്രങ്ങളാണ് പിന്നീട് എന്നെ തേടി വന്നിരുന്നത്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥാപാത്രമാണ് നയോമി. പക്ഷേ നെഗറ്റീവ് കഥാപാത്രം ചെയ്ത് ഞാനിതുവരെ ആരുടെയും കൈയില്‍ നിന്ന് അടി വാങ്ങിയിട്ടില്ല.

uploads/news/2019/08/328855/serialactorsINW120819h.jpg

ഗിരിധര്‍: ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്. അതൊക്കെ പണ്ട്, ഇപ്പോള്‍ പ്രേക്ഷകര്‍ക്കെന്നോട് സ്നേഹം മാത്രമേയുള്ളൂ. കറുത്ത മുത്ത് എന്ന സീരിയലില്‍ തുടക്കത്തില്‍ എന്റേത് വില്ലന്‍ കഥാപാത്രമായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയെ കൊല്ലാന്‍ നോക്കിയാല്‍ പിന്നെ തല്ലു കിട്ടാതിരിക്കുമോ? പക്ഷേ കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ എന്റെ കഥാപാത്രം പാവമായി. ഇപ്പോള്‍ എന്നെക്കൊണ്ട് മാത്രമേ നായികയുടെ കുടുംബത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണവര്‍ പറയുന്നത്. പക്ഷേ പ്രീതയ്ക്ക് അടി കിട്ടിയില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.
uploads/news/2019/08/328855/serialactorsINW120819f.jpg

പ്രീത: ഒരുദിവസം ഷോപ്പിംഗിന് പോയി തിരികെ വരുന്ന സമയത്ത് ഒരു ചേച്ചി അടുത്ത് വന്നിട്ട് മൂന്നുമണിയിലെ കഥാപാത്രത്തെപ്പോലെ ജീവിതത്തിലും വിവാഹേതര ബന്ധമുണ്ടോ എന്ന് ചോദിച്ചു. സത്യത്തില്‍ ഞാന്‍ ഷോക്ക്ഡായി. അങ്ങനെ ഒരു അനുഭവം ആദ്യമായിട്ടാണ്. ചിലരൊക്കെ കാണുമ്പോള്‍ മുഖം തിരിച്ചു പോകും. സീരിയല്‍ കാണുമ്പോള്‍ എന്നോട് ദേഷ്യം തോന്നുമെങ്കിലും നേരിട്ട് കാണുമ്പോള്‍ ചിരിച്ച് സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകും ഞാന്‍ പാവമാണെന്ന്.

ഗിരിധര്‍: വെറും തെറ്റിധാരണ മാത്രമാണ്.

പ്രീത: ശരിക്കും ഞാന്‍ പാവമല്ലേ, ചേട്ടന്‍ തന്നെ പറയൂ.

ഗിരിധര്‍: തീര്‍ച്ചയായും. വളരെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന കുട്ടിയാണ് പ്രീത. വളരെ പാവമാണ്. സീരിയല്‍ കാണുന്ന പ്രേക്ഷകര്‍ ഞങ്ങള്‍ നല്ല ജോഡിയാണെന്ന് പറയാറുണ്ട്. ഇത്രയും മതിയല്ലോ?

പ്രീത: മതി (തൊഴുന്നു) സീരിയലിലേക്കുള്ള എന്‍ട്രിയെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ?

uploads/news/2019/08/328855/serialactorsINW120819e.jpg

ഗിരിധര്‍: കുട്ടിക്കാലം മുതല്‍ അഭിനയത്തോടായിരുന്നു താല്‍പര്യം. നാടകവും മോണോ ആക്ടുമൊക്കെയായി കലാരംഗത്ത് സജീവമായിരുന്നു. സംസ്ഥാന തല മോണോ ആക്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അവിടെവച്ച് പരിചയപ്പെട്ട മൂന്നാം സ്ഥാനം കിട്ടിയ ഒരു പയ്യന്‍ ഇനി തിരിച്ച് മലപ്പുറത്തേക്ക് പോകരുത്. സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിക്കണം എന്നു പറഞ്ഞു. ആ പയ്യന്‍ ഇന്ന് വലിയ നടനാണ്, ജയസൂര്യ. അതിനുശേഷമാണ് ഞാന്‍ അമൃത ചാനലിലെ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. സുരഭി ലക്ഷ്മി ഒന്നാമതും സിദ്ധാര്‍ത്ഥ് ശിവ രണ്ടാംസ്ഥാനത്തും എത്തിയപ്പോള്‍ എനിക്കായിരുന്നു മൂന്നാംസ്ഥാനം. പിന്നെ സീരിയല്‍, സിനിമ അങ്ങനെ അങ്ങനെ.

പ്രീത: അവതാരകയായിട്ടാണെന്റെ തുടക്കം. സീരിയലില്‍ വരും മുമ്പേ സിനിമയില്‍ അഭിനയിച്ചിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം, പക്ഷേ സിനിമ റിലീസാകും മുമ്പേ മൂന്നുമണിയില്‍ അഭിനയിക്കാന്‍ തുടങ്ങി. അമ്പിളി ദേവി നായികയായ ഷോര്‍ട്ട്ഫിലിമില്‍ പാസിംഗ് ഷോട്ടില്‍ അഭിനയിക്കാനാണ് ഞാനാദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ നിന്നത്.

ഗിരിധര്‍: അഭിനയത്തോടുള്ള താല്‍പര്യമാണ് ഒരിക്കലെന്നെ സഹ സംവിധായകനാക്കിയത്.

പ്രീത: ഈ കഥ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ?

ഗിരിധര്‍: സീരിയലില്‍ വരുന്നതിനു മുമ്പുള്ള കാര്യമാണ്. ശശിമോഹന്‍ എന്ന സംവിധായകന്‍ സിനിമയിലേക്കാണ് ആദ്യമെന്നെ വിളിക്കുന്നത് ഒരു ഗായകനൊപ്പം പാടുന്ന സീനിലേക്ക്. മിനുക്കം എന്ന ആ സിനിമ റിലീസായില്ല. അതിനുശേഷം അദ്ദേഹം ചെയ്ത സീരിയലിലും എന്നെ വിളിച്ചു. ഞാനന്ന് തല മൊട്ട അടിച്ചിരുന്നു. ലൊക്കേഷനിലെത്തി തൊപ്പിയൂരിയപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. അങ്ങനെ അഭിനയിക്കാനുള്ള അവസരം നഷ്ടമായി. അപ്പോഴാണ് അസിസ്റ്റന്റായി വരാമോ എന്ന് ചോദിക്കുന്നത്.

പ്രീത: ജയസൂര്യയെ പരിചയപ്പെട്ടപോലെ ഇനിയാരെങ്കിലും.

uploads/news/2019/08/328855/serialactorsINW120819b.jpg

ഗിരിധര്‍: ഒരു കഥ കൂടി പറയാനുണ്ട്. അമൃത ചാനലിലെ ബെസ്റ്റ് ആക്ടര്‍ ഷോയില്‍ ഞാനും സുഹൃത്തും കൂടിയാണ് പോകാന്‍ തീരുമാനിച്ചത്. ഓഡീഷനില്‍ അവനെ സെലക്ട് ചെയ്തെന്നറിയിച്ചുകൊണ്ട് മെസേജ് വന്നു. എനിക്കത് കിട്ടിയില്ല. എങ്കിലും അവനൊപ്പം ഞാനും പോ യി. പക്ഷേ ഓഡീഷനില്‍ അവന്‍ പുറത്തായി, ഞാന്‍ ഷോയില്‍ പങ്കെടുത്തു. പങ്കെടുക്കുന്ന സമയത്ത് ഞാന്‍ സുഹൃത്തായ സംവിധായകന്‍ ജി. എ രാജീവ്‌നാഥിനെ വിളിച്ച് പറഞ്ഞിരുന്നു. നിനക്ക് കിട്ടിയോ, ഞാന്‍ ഒരാളെ പ്രാക്ടീസ് ചെയ്യിപ്പിച്ച് ഓഡീഷനില്‍ വിട്ടിരുന്നു. പക്ഷേ സെലക്ടായില്ല, നീ അവനെ വിളിച്ച് ഒന്നു സമാധാനിപ്പിക്കാമോ? എന്നു ചോദിച്ചു. ഞാന്‍ വിളിച്ച് സാധാരണ എല്ലാവരും പറയുന്നതുപോലെ സാരമില്ല, അടുത്ത തവണ നോക്കാമെന്നൊക്കെ പറഞ്ഞു. അതാരാണെന്നറിയാമോ? അസിഫ് അലി.

പ്രീത: പിന്നെ എപ്പോഴെങ്കിലും ജയസൂര്യയെയോ അസിഫിനെയോ കണ്ടിരുന്നോ?

ഗിരിധര്‍: ഒരിക്കല്‍ അമൃത ചാനലില്‍ എന്തോ ആവശ്യത്തിന് പോയപ്പോള്‍ ജയസൂര്യ ഉത്തരാസ്വയംവരം എന്ന ചിത്രത്തിന്റെ പ്രമേഷന് അവിടെ വന്നിട്ടുണ്ടായിരുന്നു. എന്നെ ഇപ്പോള്‍ കാണും, സംസാരിക്കും എന്നൊക്കെ പ്രതീക്ഷിച്ച് ഞാന്‍ നിന്നു. പക്ഷേ എന്നെ കണ്ടില്ല. വണ്ടിയില്‍ കയറാന്‍ നേരം ഞാന്‍ ചെന്ന് സംസാരിച്ചു. മലയാള സിനിമയിലേക്ക് സ്വാഗതം എന്നൊക്കെ പറഞ്ഞ് വിശേഷങ്ങളൊക്കെ ചോദിച്ചു.

പ്രീത: ഇത്രയും വലിയ ആളാണെന്ന് ആരും പറഞ്ഞില്ല. അല്ല, ഇതിനിടയില്‍ റേഡിയോ അനൗണ്‍സറായിരുന്നല്ലോ?

ഗിരിധര്‍: ആകാശവാണി കോഴിക്കോട് നിലയത്തിലെ ആര്‍ട്ടിസ്റ്റാണ് ഞാന്‍. മഞ്ചേരി എഫ്എമ്മില്‍ അനൗണ്‍സറാണ്. ഇപ്പോള്‍ തിരക്കുമൂലം ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാന്‍ കഴിയുന്നില്ല.

പ്രീത: ശബ്ദം കൊണ്ടു മാത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അനുഭവങ്ങള്‍ പറയൂ.

uploads/news/2019/08/328855/serialactorsINW120819d.jpg

ഗിരിധര്‍: റേഡിയോയില്‍ കണ്ണടച്ചും അഭിനയിക്കാം. പ്രേക്ഷകര്‍ ശബ്ദം മാത്രമാണ് കേള്‍ക്കുന്നതെങ്കിലും ആ ശബ്ദത്തിലൂടെ അവര്‍ക്ക് നമ്മളെ തിരിച്ചറിയാം. ഒരിക്കല്‍ ഒരു വീട്ടില്‍ പോയപ്പോള്‍ തളര്‍ന്നുകിടക്കുന്ന ഒരു രോഗി ഞാന്‍ സംസാരിക്കുന്നത് കേട്ട് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. അയാളോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ചെയ്ത ഒരു നാടകത്തിന്റെ പേര് പറഞ്ഞിട്ട് ഈ കഥാപാത്രത്തിന് താങ്കളല്ലേ ശബ്ദം നല്‍കിയതെന്ന് ചോദിച്ചു. വലിയൊരു അംഗീകാരമായിരുന്നു അത്.

പ്രീത: സൗമ്യനായകന്റെ മറ്റൊരു മുഖം കറുത്തമുത്തിലൂടെ പ്രേക്ഷകര്‍ കണ്ടിരുന്നു. വില്ലനാകാന്‍ അവസരം കിട്ടിയപ്പോള്‍ എന്താണ് തോന്നിയത്.

ഗിരിധര്‍: സ്‌ക്രിപ്റ്റ് റൈറ്റര്‍ കിഷോര്‍ സാറിന്റെ സഹയാത്രിക എന്ന സീരിയലില്‍ നെഗറ്റീവ് റോള്‍ ചെയ്തിരുന്നു. ഒരു ചോക്ലേറ്റ് ലുക്കുള്ള വില്ലന്‍. അതിനുശേഷം പാവം കഥാപാത്രമായിരുന്നു.

uploads/news/2019/08/328855/serialactorsINW120819a.jpg

ഗിരിധര്‍ : സാധാരണ എല്ലാവരും സീരിയലില്‍ നിന്ന് സിനിമയിലേക്കാണ് പോകുന്നത്. പ്രീതയാണെങ്കില്‍ സിനിമയില്‍ നിന്ന് സീരിയലിലേക്ക്.

പ്രീത: ഇതുവരെ ഏഴ് സിനിമകള്‍ ചെയ്തു. ചെറിയ റോളുകളായിരുന്നു. എങ്കിലും നന്നായി ചെയ്തുവെന്ന ആത്മവിശ്വാസമുണ്ട്. എല്ലാവരുടയെും സ്വപ്നമാണല്ലോ സിനിമയില്‍ അഭിനയിക്കുക എന്നത്. അങ്ങനെ ഞാനും സ്വപ്നം കണ്ടിട്ടുണ്ട്. സിനിമയിലേക്ക് സെലക്ട് ചെയ്ത് കോസ്റ്റിയൂമിന്റെ അളവൊക്കെ എടുത്ത ശേഷം എനിക്കാ കഥാപാത്രം കിട്ടാതെ പോയിട്ടുണ്ട്. എങ്കിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.

uploads/news/2019/08/328855/serialactorsINW120819k.jpg
ഗിരിധര്‍ കുടുംബത്തോടൊപ്പം

ഗിരിധര്‍: വീട്ടില്‍ നിന്നുള്ള സപ്പോര്‍ട്ടോ?

പ്രീത: : അച്ഛന്‍ പ്രദീപ്കുമാര്‍, അച്ഛന്‍ വളരെ സപ്പോര്‍ട്ടാണ്. അമ്മ ഉഷ, ചേച്ചി പ്രിയ, ചേച്ചിയുടെ ഭര്‍ത്താവ് പ്രതുഷ്, അമ്മൂമ്മ സുശീല എന്നിവരടങ്ങുന്നതാണെന്റെ കുടുംബം. കുട്ടിക്കാലം മുതല്‍ അഭിനയിക്കണമെന്ന ആഗ്രഹം പറയുമ്പോള്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കും താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ അവതാരകയായ പ്രോഗ്രാമുകളും സീരിയലും കണ്ടു തുടങ്ങിയപ്പോള്‍ അവര്‍ക്കിഷ്ടമായി.

ഗിരിധര്‍: ഞാന്‍ അഭിനയിക്കുന്നതിനോട് വീട്ടില്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്. അച്ഛനും അമ്മയുമൊക്കെ പണ്ടുമുതല്‍ സപ്പോര്‍ട്ടീവായിരുന്നു. ഇപ്പോള്‍ അമ്മ സീരിയലൊക്കെ കാണുമ്പോള്‍ അമ്മയുടെ മുഖത്തുനിന്നറിയാം എന്താണ് അഭിപ്രായമെന്ന്. ഭാര്യ പ്രഭിത, സീരിയല്‍ കണ്ടിട്ട് കൃത്യമായി അഭിപ്രായം പറയാറുണ്ട്. മകന്‍ വാസവും സീരിയല്‍ കാണാറുണ്ട്. ഇപ്പോഴെന്റെ കഥാപാത്രം കിടപ്പിലാണ്. അതുകാണുമ്പോള്‍ അവന് സങ്കടമാകും. അച്ഛന്റെ വീട് ( സീരിയലിലെ വീട്) ഇഷ്ടമാണെന്നൊക്കെ പറയും. ഇളയ മകള്‍ സയൂരിയ്ക്ക് നാല് മാസമാകുന്നതേയുള്ളൂ.

uploads/news/2019/08/328855/serialactorsINW120819j.jpg
പ്രീത കുടുംബത്തോടൊപ്പം

ഗിരിധര്‍: കുടുംബവിശേഷങ്ങളൊക്ക പറഞ്ഞു. പക്ഷേ പ്രീത പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ മറന്നല്ലോ.

പ്രീത: മറന്നതല്ല, അവസാനം പറയാമെന്നോര്‍ത്താണ്. ഓഗസ്റ്റ് 25ന് എന്റെ വിവാഹമാണ്. വരന്‍ വിവേക് ടെക്നോപാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നെ വിവേക് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. അങ്ങനെ പ്രണയത്തിലായി. വീട്ടില്‍ അറിഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെ വിവാഹത്തിലെത്തി.

വിവാഹക്ഷണത്തോടെ പ്രീതയും ഗിരിധറും വീണ്ടും ക്യാമറയ്ക്ക് മുമ്പിലേക്ക്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW