Sunday, August 11, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 11 Aug 2019 11.04 AM

ഈ ഗ്രാമത്തില്‍ ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ചിട്ട് ഒരു ദശാബ്ദം; ജനിക്കുന്നതെല്ലാം പെണ്‍കുട്ടികള്‍; കാരണം അന്വേഷിച്ച് അധികൃതര്‍

polish village

പോളണ്ടിലെ മീഷെ ഒഡ്‌സാന്‍സ്‌കി എന്ന ഗ്രാമത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ജനിക്കുന്നതെല്ലാം പെണ്‍കുട്ടികളാണ്. ഒരു ദശാബ്ദമായി ഇവിടെ ആണ്‍കുട്ടികള്‍ ജനിക്കുന്നില്ല. ഇവിടെയുള്ളവര്‍ ജീവിക്കുന്നത് കൂടുതലായും കൃഷിയെ ആശ്രയിച്ചാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷവും പോളണ്ടിലെ ഗ്രാമങ്ങളില്‍ തുടര്‍ച്ചയായി ജനസംഖ്യ കുറഞ്ഞു വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഗ്രാമത്തിലെ ജനസംഖ്യ 1200 ആയിരുന്നു. എന്നാല്‍ ഇന്ന് ഇത് 272 ആയി ചുരുങ്ങി.

അഗ്‌നിശമനസേന വോളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ഗ്രാമത്തെ പ്രതിനിധീകരിച്ച് പെണ്‍കുട്ടികള്‍ മാത്രം പങ്കെടുത്തതോടെയാണ് പെണ്‍കുട്ടികളുടെ മാത്രം ജനനം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് മിജസ്‌കിലെ ഈ വിചിത്ര ജനനത്തെ കുറിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും അന്വേഷണം ആരംഭിച്ചു. നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. പത്തുവര്‍ഷത്തിനിടയില്‍ എന്തു കൊണ്ടാണ് ഇവിടെ ഒരു ആണ്‍കുഞ്ഞ് പോലും ജനിക്കാത്തത് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

ഡോക്ടര്‍മാരുടെ നിഗമനം അനുസരിച്ച് ഗര്‍ഭിണികള്‍ കഴിക്കുന്ന ആഹാരം അനുസരിച്ചാണ് ജനിക്കുന്ന കുട്ടികള്‍ ആണോ പെണ്ണോ എന്ന കാര്യം തീരുമാനിക്കുന്നതെന്നാണ് ചില ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അമ്മമാര്‍ കാത്സ്യം കൂടുതല്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ ജനിക്കുന്ന കുട്ടികള്‍ ആണാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട് എന്നും അതുകൊണ്ട് ഗ്രാമത്തിലെ സ്ത്രീകള്‍ കാത്സ്യം അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കണമെന്നും ചില ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, ആദ്യം ജനിക്കുന്ന ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വന്‍ പ്രതിഫലമാണ് അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW