Sunday, August 11, 2019 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 11 Aug 2019 01.11 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ

uploads/news/2019/08/328644/1.jpg

അശ്വതി: തൊഴില്‍രംഗത്ത്‌ ഉയര്‍ച്ച, സ്‌ഥാനലബ്‌ധി എന്നിവയുണ്ടാകും. തൊഴില്‍പരമായി സ്വദേശം വിട്ടുനില്‍ക്കേണ്ടിവന്നേക്കാം. ബന്ധുക്കളില്‍ നിന്നുള്ള പിന്തുണയോടെ പ്രണയ ബന്ധിതര്‍ക്ക്‌ വിവാഹം നടത്തുവാന്‍ സാധിക്കും. സ്വത്ത്‌ തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കും.

ഭരണി: അവിചാരിത ധനലാഭം പ്രതീക്ഷിക്കാം. വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തികവിഷമതകളില്‍ നിന്ന്‌ മോചനം. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. ഭൂമിവില്‍പ്പന വഴി ധനം കൈവശം വന്നുചേരും.

കാര്‍ത്തിക: ജീവിതപങ്കാളിയുടെ രോഗാരിഷ്‌ടതകള്‍ ശമിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌ തെളിയിക്കുവാന്‍ കഴിയും. ബിസിനസ്സില്‍ സ്വപ്രയത്നത്തില്‍ വിജയം. സാമ്പത്തിക നേട്ടങ്ങള്‍ സന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

രോഹിണി: അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. ജീവിതസുഖം വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. അധികച്ചെലവ്‌ വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുവാനുള്ള യോഗമുണ്ട്‌.

മകയിരം: മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിക്കുകയില്ല. ആരോഗ്യസ്‌ഥിതി മോശമായിരിക്കും. മൂത്രായശ രോഗങ്ങള്‍ പിടിപെടാം. പണച്ചെലവധികരിക്കും. അനാവശ്യ പണച്ചെലവ്‌ പ്രതീക്ഷിക്കാം. ദീര്‍ഘ ദൂരയാത്രകള്‍ വേണ്ടിവരും. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും.

തിരുവാതിര: സാമ്പത്തികമായ വിഷമതകള്‍ നേരിട്ട്‌ വിഷമിക്കും. സന്താനഗുണമനുഭവിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍രംഗം പുഷ്‌ടിപ്പെടും. വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണച്ചെലവുണ്ടാകും.

പുണര്‍തം: രോഗശമനം കൈവരിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. തൊഴില്‍രംഗത്ത്‌ പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍, വാക്കുതര്‍ക്കങ്ങള്‍ എന്നിവ ശമിക്കും. പണമിടപാടുകളില്‍ നേട്ടം.

പൂയം: കൈയബദ്ധം മൂലം ധനനഷ്‌ടം നേരിടാം. വിശ്വസിച്ചു നിന്ന സുഹൃത്തുക്കളില്‍ നിന്നുള്ള എതിര്‍പ്പ്‌ മാനസിക വിഷമം ഉണ്ടാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അപ്രീതി. ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍. ദാമ്പത്യകലഹം അവസാനിക്കും.

ആയില്യം: ബന്ധുക്കളില്‍ നിന്നുള്ള അകല്‍ച്ച അവസാനിക്കും. സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍. ധനപരമായി അനുകൂലം. സന്താനങ്ങള്‍ക്ക്‌ പുരോഗതി. പുതിയ കോഴ്‌സുകളില്‍ പ്രവേശനം. വിശ്രമം കുറയും.

മകം: പൊതുസ്‌ഥലങ്ങളില്‍ അന്യരുമായി കലഹ സാധ്യത. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. അനുകൂലമായി നിന്നിരുന്നവര്‍ എതിര്‍ക്കുന്ന അവസ്‌ഥയുണ്ടാകും. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

പൂരം: അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടിവയ്‌ക്കുന്നത്‌ ഉത്തമം. സാമ്പത്തിക വിഷമതകള്‍ നേരിടുവാനിടയുണ്ട്‌. കഴിയുന്നതും ദീര്‍ഘ ദൂര യാത്രകള്‍ ഒഴിവാക്കുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ അവിചാരിത തൊഴില്‍ നഷ്‌ടം.

ഉത്രം: അടുത്ത ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്ര?മോഷന്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല വാരം. മത്സരപരീക്ഷകളില്‍ മികച്ച വിജയം. വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ വിജയം ലഭിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം.

അത്തം: ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്‌ടപ്പെട്ടെന്ന്‌ കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം, ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതി.

ചിത്തിര: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. ഗൃഹനവീകരണത്തിനായി പണം മുടക്കേണ്ടി വരും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളില്‍ നിന്നുള്ള അലര്‍ജി പിടിപെടാതെ ശ്രദ്ധിക്കുക.

ചോതി: സഹോദരങ്ങളില്‍ നിന്നുള്ള എതിര്‍പ്പ്‌ മാനസിക വിഷമമുണ്ടാക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്‍പരമായി കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. സ്വന്തമായ ബിസിനസ്സില്‍ നിന്ന്‌ നേട്ടങ്ങളുണ്ടാകും. സുഹൃത്തുക്കളെ സഹായിക്കേണ്ടി വരും.

വിശാഖം: ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം. മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ആരോഗ്യപരമായി വാരം നന്നല്ല. ഔഷധസേവ വേണ്ടിവരും. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം മാറ്റിവച്ച കാര്യങ്ങളില്‍ പുരോഗതി. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.

അനിഴം: ഭൂമിയില്‍ നിന്നുള്ള ധനലാഭം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂല ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍പരമായ മേന്മ. അലസത പിടികൂടും. സന്താനങ്ങള്‍ക്ക്‌ പുരോഗതി. വിദേശത്തു നിന്ന്‌ തിരികെ നാട്ടിലെത്തും. സുഹൃദ്‌ സഹായം ലഭിക്കും. ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും.

തൃക്കേട്ട: പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. വിവാഹാലോചനകളില്‍ പുരോഗതി. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. ബിസിനസ്സില്‍ ധനനഷ്‌ടം. ഭക്ഷണ സുഖം കുറയും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയും.

മൂലം: പുതിയ ഭക്ഷണ വസ്‌തുക്കള്‍ രുചിക്കുവാന്‍ അവസരം. അനാവശ്യവിവാദങ്ങളില്‍ ചെന്ന്‌ ചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകള്‍ മറികടക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘര്‍ഷം. വിശ്രമം കുറയും.

പൂരാടം: യാത്രകളില്‍ സന്തോഷം ലഭിക്കും. കുടുംബ സുഖ വര്‍ദ്ധന. പുണ്യ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്‌ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും. പിന്നീട്‌ ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ക്കായി പണം ചെലവിടും. ബന്ധുക്കളില്‍ നിന്ന്‌ അകാരണമായ എതിര്‍പ്പുണ്ടാകും.

ഉത്രാടം: അവിചാരിത യാത്രകള്‍ വേണ്ടിവരും. മാനസിക സന്തോഷം വര്‍ദ്ധിക്കും. സുഹൃത്തുക്കള്‍ ഒത്തുചേരും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. തടസ്സങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.

തിരുവോണം: ബിസിനസ്സില്‍ പണച്ചെലവ്‌ അധികരിക്കും. ദമ്പതികള്‍ ഒന്നിച്ച്‌ യാത്രകള്‍ നടത്തും. തൊഴില്‍രംഗത്തു നിന്ന്‌ അവധിയെടുക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. യാത്രയ്‌ക്കായി പണച്ചെലവ്‌. ത്വക്‌ രോഗ സാദ്ധ്യത.

അവിട്ടം: പുതിയ പദ്ധതികളെക്കുറിച്ച്‌ ആലോചിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കും. പണച്ചെലവധികരിക്കും. കുടുംബസമേത യാത്രകള്‍ നടത്തും. ഭൂമിയില്‍ നിന്നുള്ള ധനലാഭം. അയല്‍വാസികളുടെ സഹായം ലഭിക്കും.

ചതയം: ജീവിതപങ്കാളിക്ക്‌ നേട്ടങ്ങള്‍. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. തൊഴിലില്‍ നല്ല മാറ്റങ്ങള്‍, നേട്ടങ്ങള്‍. മാനസിക സന്തോഷം വര്‍ദ്ധിക്കും. കടമിടപാടുകള്‍ കുറയ്‌ക്കാന്‍ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

പൂരൂരുട്ടാതി: മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക്‌ പരുക്കിന്‌ സാധ്യത. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹാരമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും.

ഉത്രട്ടാതി: മനസ്സിനിഷ്‌ടപ്പെട്ട ഭക്ഷണം ലഭിക്കും. ബന്ധുജനങ്ങളെക്കൊണ്ടുള്ള ഗുണം വര്‍ധിക്കും. വ്യവഹാരം നടത്തുന്നവര്‍ക്ക്‌ വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ നിന്നുള്ള പിന്തുണ ലഭിക്കും. സാമ്പത്തിക സഹായത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും.

രേവതി: അടുത്ത ബന്ധുക്കളില്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. സ്വന്തമായ ബിസിനസ്സുകളില്‍ നിന്ന്‌ സാമ്പത്തിക നഷ്‌ടം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. തൊഴില്‍പരമായ മാറ്റം പ്രതീക്ഷിക്കാം. അന്യദേശ വാസം. പുണ്യസ്‌ഥല സന്ദര്‍ശനം എന്നിവയുണ്ടാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 11 Aug 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW