Saturday, August 10, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 10 Aug 2019 11.44 AM

ചോദിച്ച ജാഗ്വാര്‍ കാര്‍ വാങ്ങിക്കൊടുത്തില്ല ; മാതാപിതാക്കള്‍ സമ്മാനിച്ച ബിഎംഡബ്‌ള്യൂ തള്ളി നദിയിലിട്ടു

uploads/news/2019/08/328527/car.jpg

ചണ്ഡീഗഡ്: ആഗ്രഹിച്ച കാര്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മാതാപിതാക്കള്‍ സമ്മാനം നല്‍കിയ കാര്‍ യുവാവ് നദിയില്‍ തള്ളിയിട്ടു. ഹരിയാനയില്‍ നടന്ന സംഭവത്തില്‍ യമുനാനഗറുകാരനാണ് ഇക്കാര്യം ചെയ്തത്. യുവാവ് ആവശ്യപ്പെട്ട ജാഗ്വാറിന് പകരമായി വീട്ടുകാര്‍ വാങ്ങിക്കൊടുത്തത് ബിഎം ഡബ്‌ള്യൂ കാറായിരുന്നു.

വെള്ളിയാഴ്ച നടന്നസംഭവത്തില്‍ പോലീസ് കേസെടുത്തു. മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത പുതിയ വിലകൂടിയ കാര്‍ ഇഷ്ടപ്പെടാതെ യുവാവ് നദിയില്‍ തള്ളിയിടുകയായിരുന്നു. അതിന് ശേഷം ഇതിന്റെ ചിത്രമെടുത്ത്് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാനും മറന്നില്ല.

അതേസമയം നദിയില്‍ മുങ്ങിപ്പോയ കാര്‍ പുല്ലില്‍ വീണ് ഒഴുകിപ്പോകാതെ തട്ടിക്കിടന്നു. പിന്നീട് ഇയാള്‍ തന്നെ കാര്‍ പ്രദേശവാസികളായ ചില ഡ്രൈവര്‍മാരുടെ സഹായത്തോടെ പുറത്തെടുക്കുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW