Saturday, August 10, 2019 Last Updated 23 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 10 Aug 2019 12.33 AM

സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികള്‍ക്കായി ഐ.ഇ.ഇ.ഇ. ​േ​പ്രാജക്‌ട് മത്സരം

uploads/news/2019/08/328503/v2.jpg

ഏറ്റുമാനൂര്‍: അന്തര്‍ദേശീയ പ്രഫഷണല്‍ സംഘടനയായ ഐ.ഇ.ഇ.ഇ.യുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍-കോളജ്‌ വിദ്യാര്‍ഥികള്‍ക്കായുള്ള പ്ര?ജക്‌ട് മത്സരം 14-ന്‌ മംഗളം എന്‍ജിനീയറിങ്‌ കോളജ്‌ ക്യാമ്പസില്‍. സമകാലിക സാമൂഹിക പരിസ്‌ഥിതി പ്രശ്‌നപരിഹാരത്തിനായുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാവുന്ന പ്ര?ജക്‌ട് മത്സരം സ്‌കൂള്‍, കോളജ്‌ എന്നീ രണ്ടു വിഭാഗങ്ങളായാണ്‌ നടത്തുക. സാങ്കേതിക രംഗത്തെ നൂതന ആശയങ്ങള്‍ തിരിച്ചറിയപ്പെടുക, അംഗീകരിക്കപ്പെടുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഈ പ്ര?ജക്‌ട് മത്സരത്തിന്റെ ആദ്യഘട്ടമാണ്‌ കേരളത്തിലെ സോണല്‍ സെന്ററായ മംഗളം എന്‍ജിനീയറിങ്‌ കോളജ്‌ ക്യാമ്പസില്‍ നടത്തുന്നത്‌. ആദ്യഘട്ട മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ടീമിന്‌ തായ്‌ലന്റിലെ സ്‌റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ സെപ്‌റ്റംബര്‍ എട്ട്‌, ഒന്‍പത്‌ തീയതികളില്‍ നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. തുടര്‍ച്ചയായി മൂന്നുവര്‍ഷങ്ങളായി നടത്തപ്പെടുന്ന ഈ പ്ര?ജക്‌ട് മത്സരത്തില്‍ 2018-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളായത്‌ കേരള സോണില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട കുറ്റിപ്പുറം എം.ഇ.എസ്‌. കോളജ്‌, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ്‌ കോളജിലെ വിദ്യാര്‍ഥികളാണ്‌. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്‌റ്റ 12-ന്‌ മുന്‍പ്‌ പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‌ താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. 9486881397, 9745357355.

Ads by Google
Saturday 10 Aug 2019 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW