Thursday, August 08, 2019 Last Updated 51 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Aug 2019 04.26 PM

ദാമ്പത്യബന്ധം ഊഷ്മളമാക്കാം

''വിട്ടുവീഴ്ചയില്ലാതെ എറിഞ്ഞുടയ്ക്കാനുള്ളതല്ല ദാമ്പത്യബന്ധം. ദാമ്പത്യ ഭദ്രതയ്ക്ക് ചില നിര്‍ദേശങ്ങളിതാ...''
happy family lifestyle

ദാമ്പത്യബന്ധത്തില്‍ സൗന്ദര്യപിണക്കങ്ങളും ചെറിയ പ്രശ്നങ്ങളുമെല്ലാം സ്വാഭാവികമാണ്. ചിലപ്പോഴാകട്ടെ ദമ്പതികള്‍ തമ്മിലുള്ള നിസാര പ്രശ്നങ്ങള്‍ മതി വലിയൊരു പൊട്ടിത്തെറിയുണ്ടാവാന്‍.

ദാമ്പത്യബന്ധത്തെ നിസാരമാക്കാതെ കരുതലോടെയും പരസ്പരമുള്ള സ്നേഹത്തോടെയും വിശ്വാസത്തോടെയും മുന്നോട്ട് കൊണ്ടുപോയാല്‍ ഒഴിവാക്കാവുന്ന പ്രശ്നങ്ങളെ പലര്‍ക്കുമിടയിലുള്ളൂ.

1. പരസ്പര വിശ്വാസം ദാമ്പത്യത്തിന്റെ കാതലാണ്. തെറ്റുപറ്റിയാല്‍ ക്ഷമാപണം നടത്താന്‍ മടികാണിക്കേണ്ട.

2. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ രഹസ്യങ്ങള്‍ വേണ്ട. വളരെ നിസാരമായ രഹസ്യങ്ങള്‍ പോലും ഒരു ബന്ധം തകരാനുളള വഴിതെളിച്ചേക്കാം. അതുകൊണ്ട് എല്ലാ കാര്യങ്ങളും പരസ്പരം തുറന്നുപറയേണ്ടതുണ്ട്. എന്ത് പ്രയാസവും വിഷമവും ഉണ്ടെങ്കിലും പരസ്പരം തുറന്നുപറയുക.

3. കുട്ടികളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുക. കുട്ടികളുടെ മുന്നില്‍വച്ച് വഴക്കടിക്കുകയും കുറ്റപ്പെടുത്താതെയുമിരിക്കുക.

4. ജീവിത പങ്കാളിയോടുളള പ്രണയം അധികമായാലും ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവാം. അടുപ്പം കൂടുന്നതോടൊപ്പം പ്രതീക്ഷകളും ആവശ്യങ്ങളും അധികരിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നിങ്ങളുടെ വൈകാരികമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങളുടെ ജീവിതപങ്കാളിക്ക് കഴിഞ്ഞെന്നുവരില്ല. ഈ സത്യം അംഗീകരിക്കേണ്ടതാണ്.

5. ഓഫീസിലെ തിരക്കും ബഹളങ്ങളും കഴിഞ്ഞ് വീട്ടിലെത്തുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ വീട്ടിലെത്തിയാല്‍ റിലാക്സാകാനും ജോലിയെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം മാറ്റിവച്ച് പരസ്പരം സംസാരിക്കാനും, വേണമെങ്കില്‍ അടുക്കളയില്‍ ഒരുമിച്ച് ഭക്ഷണം തയാറാക്കുകയും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യാം. ഇത് നിങ്ങളുടെ മനസില്‍ സന്തോഷം നിറയ്ക്കും.

6. ലൈംഗിക ജീവിതത്തിലെ സങ്കീര്‍ണതകള്‍ കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ അളവുകോലായി ഒരിക്കലും ലൈംഗികതയെ കാണരുത്.

7. ഇടയ്ക്കെങ്കിലും ഒന്നു പിണങ്ങാത്ത ഭാര്യാഭര്‍ത്ത ാക്കന്മാരുണ്ടാവില്ല. ഇത്തരം വഴക്കുകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന് കരുതേണ്ട. പക്ഷേ ഇവയുണ്ടാക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയണം.

8. വഴക്കിനൊടുവില്‍ പങ്കാളി മുഖം കറുപ്പിച്ച് മാറിയിരുന്നാല്‍ വീണ്ടും അതേക്കുറിച്ച് സംസാരിക്കാന്‍ ചെല്ലുകയല്ല വേണ്ടത്. കുറച്ചുസമയം പങ്കാളിയെ വെറുതെവിടുക. അല്‍പ്പസമയം കഴിഞ്ഞ് മനസ് ശാന്തമാകുമ്പോ ള്‍ സംസാരിക്കാം.

9. ജീവിതപങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക. പരസ്പരം മാനിക്കുകയും വികാരം വൃണപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക.

10. എല്ലാ ബന്ധവും അവസാനിപ്പിച്ച് താന്‍ പോവുകയാണെന്ന ഭീഷണി വേണ്ട. കുറച്ചുദിവസം കഴിയുമ്പോള്‍ പ്രശ്നങ്ങള്‍ തനിയെ ആറിതണുത്തുകൊള്ളും.

11. ഒരുമിച്ചിരുന്ന് സംസാരിക്കാനും യാത്രകള്‍പോകാനും മക്കള്‍ക്കുവേണ്ടി ചിലവഴിക്കാനും അല്‍പ്പസമയം മാറ്റിവയ്ക്കുക.

12. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അല്ലാതെ മനസി ല്‍ വച്ചുകൊണ്ടിരിക്കാനുള്ളതല്ല. അതുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നത് ജാള്യതയായി കാണേണ്ടതില്ല.

Ads by Google
Wednesday 07 Aug 2019 04.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW