Wednesday, August 07, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Aug 2019 10.56 AM

അമേരിക്കയില്‍ ബാങ്ക് കൊള്ളക്കാരന്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കൊലപ്പെട്ട നിലയില്‍

മരണം എപ്രകാരമായിരുന്നുവെന്നോ കമ്യൂണിറ്റി സെന്റററിനു പുറകില്‍ എങ്ങനെ എത്തിയെന്നോ അറിയില്ലെന്നും പോലീസ് പറഞ്ഞു.
uploads/news/2019/08/327912/mathew_us.jpg

താമ്പാ (ഫ്ളോറിഡ ): അമേരിക്കയില്‍ ബാങ്ക് കൊള്ളക്കാരന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടിയാലിന്റെ (67) മൃതദേഹമാണ് കണ്ടെത്തിയത്.

ആഗസ്‌റ് 6 ചൊവ്വാഴ്ച രാവിലെ 10 :30നു ഹൈവേ 60 നു സമീപമുള്ള 'സെന്റര്‍ സ്റ്റേറ്റ് ബാങ്ക് 'കൊള്ളയടിച്ചശേഷം പുറത്തിറങ്ങിയ പ്രതി, ബാങ്കിന്റെ പാര്‍ട്ടിക്കിങ് ലോട്ടില്‍ 2019 വൈറ്റ് ലക്‌സസിനകത്തു ഇരിക്കുകയായിരുന്ന മാത്യു കൊരട്ടിയാലിനെ തോക്കു ചൂണ്ടി പാസ്സെഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനവും തട്ടിയെടുത്തു രക്ഷപെടുകയായിരുന്നു .

മാത്യുവിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തുന്നതിനിടയില്‍ വൈകിട്ട് നാല് മണിയോടെ വാഷിങ്ങ്ടണ്‍ റോഡിലുള്ള കവര്‍ച്ച ചെയ്ത ബാങ്കില്‍ നിന്നും അഞ്ചു മിനിറ്റു ദൂരെയുള്ള സേക്രട് ഹാര്‍ട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പുറകില്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത് . വാഹനത്തിനകത്തു നിന്നല്ല മാത്യുവിന്റെ മൃതുദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

മരണം എപ്രകാരമായിരുന്നുവെന്നോ കമ്യൂണിറ്റി സെന്റററിനു പുറകില്‍ എങ്ങനെ എത്തിയെന്നോ അറിയില്ലെന്നും പോലീസ് പറഞ്ഞു.

uploads/news/2019/08/327912/mathews_2.jpg
പ്രതി ജെയ്‌സണ്‍ ഹന്‍സണ്‍ ജൂനിയര്‍

ഉച്ചയോടെ ഹൈവയില്‍ പോലീസ് വാഹനം കണ്ടെത്തി പിന്തുടരുന്നതിനിടയില്‍ മറ്റൊരു വാഹനയുമായി അക്രമി ഓടിച്ചിരുന്ന വാഹനം കൂട്ടിയിടിച്ച് ഒരു വശത്തേക്കു മറിഞ്ഞിരുന്നു .പരിക്കേല്‍ക്കാതെ വാഹനത്തില്‍ നിന്നും ചാടി രക്ഷപെട്ട പ്രതിയെ പോലീസ് പിന്നീട് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

ജൂലൈ മാസം ജയിലില്‍ നിന്നും വിട്ടയക്കപെട്ട ജെയ്‌സണ്‍ ഹന്‍സണ്‍ ജൂനിയറാണ്(36) അറസ്റ്റിലായത് . ഇദ്ദേഹം പല കേസിലും പ്രതിയാണെന്നു പോലീസ് പറഞ്ഞു .

സേക്രട് ഹാര്‍ട് ക്‌നാനായ കത്തോലിക്ക ചര്‍ച് അംഗമാണ് മരണമടഞ്ഞ മാത്യു. ഇവിടെ സ്വന്തമായി ഒരു കണ്‍വീനിയന്റ് സ്റ്റോറും അദ്ദേഹ ത്തിനുണ്ടായിരുന്നു .ഭാര്യ ലില്ലികുട്ടി തെക്കനാട്ട് കുടുംബാംഗമാണ് , മക്കള്‍ മെല്‍ബിന്‍ , മേല്‍സണ്‍ , മഞ്ജു.

-പി പി ചെറിയാന്‍

Ads by Google
Wednesday 07 Aug 2019 10.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW