Monday, August 05, 2019 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 05 Aug 2019 01.35 PM

അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ തടവും പിഴയും; അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയാലും നടപടി

uploads/news/2019/08/327346/pics.jpg

ദുബായ് : വ്യക്തികളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എടുക്കുന്നതിനെതിരെ പോലീസ്. 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും കുറഞ്ഞത് ഒരു വര്‍ഷം വരെ തടവുമാണ് വിധി. നിയമ വിരുദ്ധ കാര്യങ്ങള്‍ക്കാണ് ചിത്രമെടുക്കുന്നത് എങ്കില്‍ ശിക്ഷയുടെ കടുപ്പം കൂടും.

ബീച്ചില്‍ വച്ച് അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുത്തതിന് കഴിഞ്ഞ വര്‍ഷം 290 പേര്‍ക്കെതിരെ നടപടിയെടുത്തു. സ്ത്രീകളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമെന്ന് സൈബര്‍ വിഭാഗത്തിലെ ലഫ്.അബ്ദുല്‍ റസാഖ് പറഞ്ഞു.

വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നോക്കിനിന്നും ഫോട്ടോയെടുത്തും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഇതരവാഹന യാത്രക്കാര്‍ക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. അപകട ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് തടവും പിഴയുമാണ് യുഎഇ ഫെഡറല്‍ നിയമപ്രകാരമുള്ള ശിക്ഷ. വാഹനാപകട ദൃശ്യങ്ങര്‍ പകര്‍ത്തിയവര്‍ക്കും പിഴ ചുമത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW