Saturday, August 03, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 03 Aug 2019 04.05 PM

സൗദിയിൽ വനതികള്‍ക്ക് ഇനി സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും പാസ്‌പോര്‍ട്ട് കരസ്ഥമാക്കുന്നതിനും അനുമതി

uploads/news/2019/08/326982/Gulf030819a.jpg

റിയാദ് : സൗദി വനതികള്‍ക്ക് യാത്ര ചെയ്യുന്നതിനോ പാസ്‌പോര്‍ട്ട് കരസ്ഥമാക്കുന്നതിനോ ഇനി പുരുഷ രക്ഷാകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല. ഇതുസംബന്ധിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് ഇറക്കി .

പാസ്‌പോര്‍ട്ട് കരസ്ഥമാക്കാന്‍ എല്ലാ സൗദി പൗരന്മാര്‍ക്കും അവകാശമുണ്ടെന്നും കുട്ടികള്‍ക്കു മാത്രം രക്ഷാകര്‍ത്താവിന്റെ അനുമതി മതിയെന്നും രാജകല്‍പനയില്‍ വ്യക്തമാക്കുന്നു. നേരത്തെ സ്ത്രീകള്‍ക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ പുരുഷ രക്ഷാകർത്താവിന്റെയോ ,ഭർത്താവിന്റെയോ അനുമതി ആവശ്യമായിരുന്നു . വിഷന്‍ 2030 പ്രഖ്യാപിച്ചശേഷം സൗദിയില്‍ വനിതകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതത്തിന് തടസ്സമാകുന്ന നിബന്ധനകള്‍ ഓരോന്നോയി അധികൃതര്‍ നീക്കിവരികയായിരുന്നു.

സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞ വർഷമാണ് നടപ്പാക്കിയത് .കൂടാതെ ശൂറാ കൗണ്‍സിലില്‍ വനിതകളെ ഉള്‍പ്പെടുത്തിയതു മുതല്‍വിവിധ തൊഴിലിടങ്ങളിലും ഇവർക്ക് ജോലി ചെയ്യുന്നതിനും അവസരം വന്നുചേർന്നു . പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും നല്‍കിയ അനുമതി സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനാണെന്നാണ് പൊതുവെ വിലയിരുത്തുന്നത് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 03 Aug 2019 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW