Saturday, August 03, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 02 Aug 2019 06.18 PM

ഇതാണ് 'ജിറാഫ് റൈഡ്': മതില്‍ ചാടി ജിറാഫിന്റെ മുകളില്‍ കയറി റൈഡിനു ശ്രമിച്ച് മദ്യപന്‍, പണി കൊടുത്ത് ജിറാഫ്!

 Drunk Man,  Giraffe  Ride

നൂര്‍ സുല്‍ത്താന്‍: ജിറാഫ് റൈഡിനു ശ്രമിച്ച മദ്യപനായ യുവാവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കസഖ്‌സ്ഥാനിലെ ഷ്യാംകെന്റ് മൃഗശാലയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവാണ് മതില്‍ ചാടി കടന്ന് ജിറാഫിന്റെ മുകളില്‍ കയറി റൈഡിനു ശ്രമം നടത്തിയത്.

യുവാവ് പുറത്തുകയറിയപ്പോള്‍ ആദ്യം അനങ്ങാതെ നിന്ന ജിറാഫ് കുറച്ചുസമയത്തിനു ശേഷം യുവാവിനെ കുലുക്കി താഴെയിട്ട് ഓടുന്നതും വീഡിയോയില്‍ കാണാം. രണ്ടാം തവണയും ജിറാഫിന്റെ മുകളില്‍ കയറിയതും ജിറാഫ് വീണ്ടും യുവാവിനെ കുലുക്കി താഴെ ഇടുകയായിരുന്നു. ഇതോടെ ജിറാഫ് റൈഡിനു വീണ്ടും ശ്രമം നടത്താതെ ഇയാള്‍ തിരികെ മതില്‍ കടന്ന് പുറത്തുചാടി. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW