Saturday, August 03, 2019 Last Updated 45 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 02 Aug 2019 02.54 PM

നഖങ്ങളില്‍ വിരിയിക്കാം വര്‍ണ്ണങ്ങള്‍

'' നഖങ്ങള്‍ക്കഴകേകാനുള്ള സിംപിള്‍ നെയില്‍ ആര്‍ട്ട് ഡിസൈനുകള്‍.''
Nails beauty tips

നീണ്ടു ഭംഗിയുള്ള വിരലുകളില്‍ നെയില്‍ പോളിഷിട്ട് മിനുക്കിയ നഖങ്ങളുടെ ഭംഗി ഒന്നുവേറെതന്നെയാണ്. മൈലാഞ്ചിയും നെയില്‍ പോളിഷുമൊക്കെയിട്ട് നഖം മിനുക്കുന്ന പതിവൊക്കെ പഴഞ്ചനായി. നഖങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന നെയില്‍ ആര്‍ട്ടാണിപ്പോള്‍ ട്രെന്‍ഡ്.

നെയില്‍ ആര്‍ട്ട്


നീണ്ട നഖമുള്ളവര്‍ക്കും ചെറിയ നഖമുള്ളവര്‍ക്കും എല്ലാ നെയില്‍ ആര്‍ട്ട് ഡിസൈനുകളും ഒരുപോലെ ചേരണമെന്നില്ല. എല്ലാവര്‍ക്കും ഇണങ്ങുന്നതും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ നെയില്‍ ആര്‍ട്ട് ഡിസൈനുകളാണ് ഫ്‌ളോറല്‍ നെയില്‍സ്, ന്യൂസ് പ്രിന്റ് നെയില്‍സ്, ഗ്രില്‍സ് ഓണ്‍ നെയില്‍സ്, മാര്‍ബിള്‍ നെയില്‍സ് എന്നിവ.

Floral Nails


ഇളം നിറത്തിലുള്ള നെയില്‍ പോളിഷും കട്ടിയുള്ള നൂലും എടുത്തു വച്ചോളൂ. ആദ്യം ട്രാന്‍സ്പരന്റ് ബേയ്‌സ് കോട്ട് അണിഞ്ഞ് അതുണങ്ങിയ ശേഷം ഇഷ്ടനിറം കൈയില്‍ അണിയുക. ഉണങ്ങാന്‍ കാത്തിരിക്കണ്ട. നൂല്‍ നഖത്തിനു മുകളിലൂടെ വളച്ചും ചുരുട്ടിയും ഇടുക. നഖത്തോട് ചേര്‍ത്ത് നൂല്‍ അമര്‍ത്തി വയ്ക്കണം. നഖത്തിനു പുറത്തുകിടക്കുന്ന നൂല്‍ കത്രിക ഉപയോഗിച്ച് മുറിച്ചു മാറ്റുക. ഇനി ട്രാന്‍സ്പരന്റ് ടോപ് കോട്ടണിയാം. ഇനി ടൂത്ത്പിക് ഉപയോഗിച്ച് പൂക്കള്‍ വരയ്ക്കാം. ഇനി ഒരു തവണ കൂടി അണിയണം ടോപ് കോട്ട്.
Nails beauty tips

Grills on Nails


പഴയ ബോഡി സ്‌ക്രബില്‍ നിന്ന് ഒരു വലിയ കഷണം മുറിച്ചെടുക്കുക. കണ്ണിയകലം കുറഞ്ഞ വല കഷ്ണമായാലും മതി.
ബേയ്‌സ് കോട്ട് ഇട്ട ശേഷം ഏതെങ്കിലും മാറ്റ് ഫിനിഷ് നെയില്‍ പോളിഷ് ഇടുക. നന്നായി ഉണങ്ങിയ ശേഷം നഖത്തിനു മുകളില്‍ ഈ വലക്കഷണം വച്ച് ഗ്ലോസ്സി നെയില്‍ പോളിഷ് അണിയുക. കടുംനിറത്തിലാണ് ആദ്യകോട്ട് അണിയുന്നതെങ്കില്‍ രണ്ടാമതണിയുന്നത് ഇളംനിറത്തിലായിരിക്കുന്നതാണ് ഭംഗി. ഇനി വല മാറ്റി ടോപ് കോട്ട് കൂടി നല്‍കാം.

Marble Nails


ഇതിനായി മൂന്നു ഷെയ്ഡിലുള്ള നെയില്‍ പോളിഷ് വേണം. ആദ്യം ബേയ്‌സ് കോട്ട് അണിയണം. ഇതുണങ്ങുന്ന നേരത്ത് നഖങ്ങള്‍ക്കു ചുറ്റും ടേപ് ഒട്ടിക്കുക. ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് ഓരോ നിറവും തുള്ളികളായി മാറി മാറി ഒഴിക്കുക. ഓരോ തുള്ളിയുടെയും നടുവിലായി വേണം അടുത്ത തുള്ളി ഒഴിക്കാന്‍. പലതവണ ഇതാവര്‍ത്തിക്കുക. വെള്ളത്തിന്റെ മുകളില്‍ ഈ മൂന്നു നിറങ്ങളുടെ വൃത്തങ്ങള്‍ ഒന്നിടവിട്ട് നിറയും. ഒരു സൂചിയെടുത്ത് ഇതിനു മുകളില്‍ നീളത്തിലും കുറുകെയും വരകള്‍ വരച്ച് മാര്‍ബിളിങ് എഫക്റ്റ് വരുത്തുക. അല്‍പനേരം വിരലുകള്‍ ഇതില്‍മുക്കിപ്പിടിക്കുക. ഇനി ഇയര്‍ബഡ്‌സ് കൊണ്ട് നഖത്തിനു ചുറ്റുമുള്ള നെയില്‍ പോളിഷ് എടുത്തുമാറ്റിയ ശേഷം വിരലുകള്‍ പുറത്തെടുക്കുക. ടേപ് ഇളക്കിയെടുത്തു നഖത്തിനു ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്ന നെയില്‍ പോളിഷും മായ്ച്ചു കളയുക.
Nails beauty tips

Newsprint Nails


പത്രക്കടലാസുകള്‍ ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വയ്ക്കുക. ബേയ്‌സ്‌കോട്ട് നഖത്തില്‍ അണിഞ്ഞശേഷം വെള്ള നെയില്‍ പോളിഷ് അണിയുക. ഇത് നന്നായി ഉണങ്ങിയ ശേഷം ഓരോ പേപ്പര്‍ കഷണങ്ങളും വെള്ളത്തില്‍ മുക്കി നഖത്തിനു മുകളില്‍ അമര്‍ത്തിപ്പിടിയ്ക്കുക.
അല്‍പസമയം കഴിഞ്ഞ് എടുത്തു മാറ്റുക. വന്നില്ലേ അക്ഷരങ്ങള്‍. ഇതുണങ്ങിക്കഴിഞ്ഞ് ട്രാന്‍സ്പരന്റ്് ടോപ് കോട്ട് കൂടി നല്‍കാം.

Heart Inception Nail Art


പിങ്കോ ചുവന്ന നിറത്തിലോ പ്രണയത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള ആര്‍ട്ടാണിത്. ഒരു ഹാര്‍ട്ടിനുള്ളില്‍ മറ്റൊന്ന് വരച്ചാണിത് ചെയ്യുന്നത്. ഹാര്‍ട്ടിന് പല ഷേഡിലുള്ള പിങ്ക് നിറം കൊടുത്തു വ്യത്യസ്തമാക്കാവുന്നതാണ്. ഹാര്‍ട്ട് ഷേപ്പ് വരയ് ക്കാന്‍ മിടുക്കരാണെങ്കില്‍ അകത്തെ ഹാര്‍ട്ടിന് ഇളം ഷേഡു കൊടുക്കുക. അത്രയും ധൈര്യംഇല്ലെങ്കില്‍ പുറത്തെ ഹാര്‍ട്ടിന് ഇളം ഷേഡ് കൊടുക്കുക.
Nails beauty tips

Pinstripe Nails


ആദ്യം സാധാരണ നെയില്‍ പെയിന്റ് പുരട്ടുക. വെള്ളയോ ആകാശനീലയോ പോലുള്ള നേര്‍ത്ത നിറം പുരട്ടിയ ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം ഉപയോഗിച്ച് നേര്‍ത്ത സ്ട്രിപ്‌സ് വരയ്ക്കുക. പല നിറങ്ങള്‍ കൊണ്ടും സ്ട്രിപ്‌സ് വരയ്ക്കാവുന്നതാണ്. അപ്പോള്‍ നിങ്ങളുടെ നഖത്തില്‍ പല വര്‍ണ്ണങ്ങള്‍ നിറയും. സാധാരണ നെയില്‍ പോളിഷില്‍ നിന്നും ഏറ്റവും ലളിതമായ
മാര്‍ഗ്ഗമാണിത്.

Rainbow Tip Nails


ചെറിയ നഖമുള്ളവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണിത്. ആദ്യം വെള്ള നെയില്‍ പെയിന്റ് പുരട്ടുക. അതിനുശേഷം ടൂത്പിക് ഉപയോഗിച്ച് നഖത്തിന്റെ അറ്റത്തു ഡോട്ടുകള്‍ ഇടുക. ഡോട്ടുകള്‍ അടുത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരേ അകലത്തില്‍ ആണെങ്കില്‍ നന്നായിരിക്കും.ഓരോ നഖത്തിലും ഓരോ നിറം ഉപയോഗിച്ച് ഡോട്ടുകള്‍ ഇടുക.
Nails beauty tips

Monochrome Nail


പുതിയ ഫാഷന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിക്കും പഴയ ലുക്ക് വേണ്ടവര്‍ക്കും പരീക്ഷിക്കാവുന്ന വെള്ളയും കറുപ്പും ചേരുന്ന ആര്‍ട്ടാണിത്. അതിനായി ആദ്യം നിങ്ങളുടെ നഖത്തെ മാനിക്യൂര്‍ ചെയ്യുക. അതിനുശേഷം വെള്ള പെയിന്റ് പുരട്ടുക. അതിനു ശേഷം കറുത്ത പെയിന്റ് ഉപയോഗിച്ച് ത്രികോണമോ വളഞ്ഞ വരകളോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ വരയ്ക്കുക. ഇതിന്റെ ഔട്ട്‌ലൈന്‍ കറുത്ത പെയിന്റ് ആയിരിക്കണം. ഇതിനുശേഷം നഖം മുഴുവനും ട്രാന്‍സ്പരന്റ് നെയില്‍ പോളിഷ് ഇട്ട് തിളക്കമുള്ളതാക്കുക.

അനഖ

Ads by Google
Friday 02 Aug 2019 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW