Wednesday, August 07, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 02 Aug 2019 09.42 AM

മദ്യ ലഹരിയില്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ ലൈവ് സ്ട്രീം ചെയ്തു; ഫുട്‌ബോള്‍ താരത്തിന് സംഭവിച്ചത് വന്‍ അബദ്ധം

personal tape live stream online

പാരിസ്: മദ്യലഹരിയില്‍ ഗൂഗിളില്‍ വാര്‍ത്ത നോക്കുന്നതിനിടെ അബദ്ധത്തില്‍ മാറി ടച്ച് ചെയ്ത് സ്വന്തം കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഫുട്‌ബോള്‍ താരം. മുന്‍ ടോട്ടനം താരമായ ക്ലിന്റണ്‍ ജേയ്ക്കിനാണ് ഇത്തരത്തില്‍ വന്‍ അബദ്ധം സംഭവിച്ചത്. സ്നാപ്പ് ചാറ്റ് ലൈവിലൂടെ ആയിരക്കണക്കിന് ആളുകളാണ് ക്ലിന്റന്റെ കിടപ്പറ രംഗങ്ങള്‍ ലൈവായി കണ്ടത്. അതേസമയം സംഭവത്തില്‍ ക്ലിന്റണ്‍ പിന്നീട് ക്ഷമാപണം നടത്തി.

ഫുട്‌ബോള്‍ ക്ലബ്ബായ ഡൈനാമോ മോസ്‌കോയുടെ പുതിയ കരാര്‍ ലഭിച്ചതിന്റെ ആഘോഷത്തിനിടെയായിരുന്നു 25കാരനായ ക്ലിന്റണ് അബദ്ധം പിണഞ്ഞത്. നന്നായി മദ്യപിച്ചിരുന്ന താരം തന്റെ പുതിയ കരാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗൂഗിളില്‍ വായിക്കാന്‍ ശ്രമിക്കവെയാണ് അബദ്ധം സംഭവിച്ചത്. അറിഞ്ഞയുടന്‍ ക്ലിന്റണ്‍ വിഡിയോ പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും നിരവധിപ്പേര്‍ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞിരുന്നു.

താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നുമായിരുന്നു ക്ലിന്റന്റെ പ്രതികരണം. ഗൂഗിളില്‍ വാര്‍ത്തകള്‍ നോക്കുന്നതിനിടെ അബദ്ധത്തില്‍ സ്‌നാപ്ചാറ്റ് സ്റ്റോറി ഓണാകുകയായിരുന്നെന്നും ക്ലിന്റണ്‍ പറഞ്ഞു.

Ads by Google
Friday 02 Aug 2019 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW