Friday, August 02, 2019 Last Updated 17 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 01 Aug 2019 01.29 PM

സന്തോഷം വേണമെങ്കില്‍ വിവാഹം കഴിക്കാതിരിക്കൂ , തന്റെ ജീവിതരഹസ്യം വെളിപ്പെടുത്തി 107-ാം ജന്മദിനം ആഘോഷിക്കുന്ന മുത്തശ്ശി

107 year old grandma

തന്റെ 107-ാം വയസില്‍ ജീവിത രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുത്തശ്ശി. ന്യൂയോര്‍ക്ക് ബ്രോണ്‍ക്‌സിലാണ് മുത്തശ്ശിയുള്ളത്. കുടുംബക്കാരും സുഹൃത്തുക്കളും അടക്കം നൂറിലധികം ആള്‍ക്കാരാണ് മുത്തശ്ശിയുടെ 107-ാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിനിടെയാണ് തന്റെ ജീവിതരഹസ്യം മുത്തശ്ശി വെളിപ്പെടുത്തിയത്.

നൂറിലധികം സുഹൃത്തുക്കളും, കുടുംബക്കാരും ഒരുമിച്ചുകൂടി 107മത്തെ പിറന്നാള്‍ ആഘോഷിക്കവെയാണ് മുത്തശ്ശി തന്റെ ജീവിത രഹസ്യം വെളിപ്പെടുത്തിയത്. സിഗ്‌നോറില്‍ 1912 ജൂലൈ 31 ന് ജനിച്ച ലൂയിസ് ജീനാണ് ഈ മുത്തശ്ശി. തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെയാണ് ഇവര്‍ ജീവിച്ചത്. വളരെ സ്വാതന്ത്ര്യത്തോടെ തനിച്ചായിരുന്നു അവര്‍ ജീവിച്ചത്. തന്റെ ആയുസ്സിന്റേയും, സന്തോഷത്തിന്റേയും രഹസ്യം വിവാഹം കഴിക്കാതിരുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പുരുഷന്മാരില്‍നിന്ന് അകന്ന് ജീവിച്ച ആളായിരുന്നില്ല. സന്തോഷം വേണമെങ്കില്‍ വിവാഹം കഴിക്കാതിരിക്കൂ എന്നും നല്ല ഭക്ഷണവും, വ്യായാമവും, സമയത്തുള്ള ഉറക്കവും ആരോഗ്യം നിലനിര്‍ത്തുന്നുവെന്നും ലൂയിസ് പറയുന്നു.

ലൂയിസിന് നാല് സഹോദരങ്ങളാണുള്ളത്. അതില്‍ മൂന്ന് പേര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അതില്‍ ഏറ്റവും ഇളയ സഹോദരിക്ക് കഴിഞ്ഞ മാര്‍ച്ചില്‍ 102 വയസ്സ് തികഞ്ഞു. വ്യായാമത്തിന് പുറമെ എല്ലാ ദിവസവും ഇവര്‍ നൃത്തം ചെയ്യാനും സമയം കണ്ടെത്തുന്നുണ്ടത്രെ.

Ads by Google
Ads by Google
Loading...
TRENDING NOW