Friday, August 02, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 01 Aug 2019 12.59 PM

ഒരു കൈയില്ല, സംഗീത ലോകം കീഴടക്കി ഒരു അത്ഭുത വയലിനിസ്റ്റ്

Manami Ito

മനാമി ലീറ്റോ എന്ന് 33 കാരിയായ നഴ്‌സ് ജപ്പാനില്‍ മാത്രമല്ല ലോകത്താകെയുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്. 20-ാം വയസിലായിരുന്നു ഒരു കാര്‍
അപകടത്തില്‍ മനാമിക്ക് തന്റെ വലതുകൈ നഷ്ടപ്പെട്ടത്. നഴ്‌സിങ്ങ് പഠനത്തിനിടയിലായിരുന്നു അപകടം. എന്നാല്‍ പഠനം ഉപേക്ഷിക്കാനോ തന്റെ വിധിയെ പഴിച്ചിരിക്കാനോ മനാമി തയാറായിരുന്നില്ല.

Manami Ito

അപകടത്തിനുശേഷം പൂര്‍വാധികം ശക്തയായി അവര്‍ തിരിച്ചു വന്നു. നഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കുകയും ജോലിയില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്തു. കൃത്രിമകൈ കൊണ്ട് നഴ്‌സിങ്ങ് ജോലി ചെയ്യുന്ന ജപ്പാനിലെ ആദ്യ നഴ്‌സ് കൂടിയാണ് മനാമി. നഴ്‌സിങ്ങ് ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ അവര്‍ തയാറായില്ല. ഒരിക്കല്‍ കൃത്രിമ കൈ കൊണ്ട് ഒരാള്‍ ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നത് മനാമിക്ക് പ്രചോദനമായി.

അതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അവര്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു. 2007 -ല്‍ അവര്‍ നീന്തല്‍ പരിശീലനത്തിന് പോകാന്‍ തുടങ്ങി. 2008 ല്‍ ബെയിംജിങ്ങില്‍ നടന്ന് അംഗ പരിമിതരുടെ ഒളിംപിക്‌സില്‍ നീന്തലില്‍ മനാമി വിജയിയായി. 2012 ല്‍ ലണ്ടനില്‍ നടന്ന അംഗപരിമിതരുടെ ഒളിമ്പിക്‌സിലും ഇവര്‍ പങ്കെടുത്തു.

Manami Ito

തുടര്‍ന്ന് ഇവര്‍ വയലിന്‍ പരിശീലനം ആരംഭിച്ചു. കൃത്രിമ കൈകൊണ്ട് വയലിന്‍ വായിച്ച് ഒരു വയലിന്‍ നിശ തന്നെ അവര്‍ നടത്തി. ഇന്ന് ജപ്പാനില്‍ കൃത്രിമ കൈ ഉപയോഗിച്ച് വയലിന്‍ വായിക്കുന്ന അപൂര്‍വം ആളുകളില്‍ ഒരാളാണ് മനാമി. മനാമിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ വിധി പോലും മാറി നില്‍ക്കുകയാണ്.

Manami Ito

Ads by Google
Ads by Google
Loading...
TRENDING NOW