Tuesday, August 06, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 01 Aug 2019 11.32 AM

ദിവസവും 250 യാചകര്‍ക്ക് ചായയും പലഹാരങ്ങളും നല്‍കി ഒരു 94 കാരന്‍

uploads/news/2019/08/326474/tewala.jpg

ജയ്പൂര്‍ യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിട്ട് അധികനാളായില്ല. ഇപ്പോഴിതാ ഒരു 94 കാരന്‍ ജയ്പൂരിന്റെ അഭിമാനം വീണ്ടും ഉയര്‍ത്തിരിക്കുകയാണ്. ഗുലാബ് സിങ് ജീ ഡ്രിവര്‍ട്ട് എന്ന 94 കാരനാണ് തന്റെ പ്രവൃത്തികൊണ്ട് ശ്രദ്ധ നേടുന്നത്. 94-ാം വയസില്‍ ദിവസവും 250
യാചകര്‍ക്ക് ഇദ്ദേഹം സൗജന്യമായി ഭക്ഷണം നല്‍കിവരുന്നു.

ജയ്പൂരില്‍ ഗുലാബ് ജീ ചായ വാല എന്ന ചെറിയ ചായക്കട നടത്തുകയാണ് ഇദ്ദേഹം. ചായയും പലഹാരങ്ങളുമാണ് കടയില്‍ വില്‍ക്കുന്നത്. ഗുലാബ് ജീ രാവിലെയെത്തി കട തുറക്കമ്പോള്‍ ചായക്കടയ്ക്ക് മുമ്പില്‍ 250 ഓളം യാചകരുണ്ടായിരിക്കും. ഇവര്‍ക്കെല്ലാവര്‍ക്കു ചായായും സമോസയും ഒപ്പം ബട്ടര്‍ പുരട്ടിയ നാലു കഷ്ണം ബ്രഡുമാണ് ഗുലാബ് ജി നല്‍കുന്നത്.

uploads/news/2019/08/326474/tea2.jpg

വളരെ സാധാരണ ചായയാണ് ഗുലാബ് ജീയുടെ കടയില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ കടയില്‍ എത്തുന്ന എല്ലാവര്‍ക്കും ഏറെ സ്‌നേഹത്തോടെ ചായ വിളമ്പുന്നതിനാല്‍ ഗുലാബ് ജീയുടെ ചായക്കട ജയ്പൂരില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പോലും പ്രിയപ്പെട്ട ഇടമാണ്. കഴിഞ്ഞ 73 വര്‍ഷമായി ഇദ്ദേഹം ഇവിടെ ചായ വില്‍ക്കുന്നുണ്ട്. ഇത്രയും കാലത്തെ അനുഭവസമ്പത്തില്‍നിന്ന് ജയ്പൂരിന്റെ എല്ലാമാറ്റങ്ങളും ഗുലാബ് ജീ നേരിട്ടു കണ്ടിട്ടുണ്ട്.

1974 ആണ് 130 രൂപയുമായി ഗുലാബ് ജീ ഒരു മൊബൈല്‍ ചായക്കട തുടങ്ങിയത്. ഇന്ന് ദിവസവും 20,000 രൂപയാണ് ഇദ്ദേഹത്തിന്റെ ദിവസ വരുമാനം. ഒരു ചായയ്ക്ക് 20 രൂപയാണ് വാങ്ങുന്നത്. ദിവസവും തന്റെ ചായകുടിക്കാന്‍ 4000 ആളുകള്‍ എത്തുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW