Saturday, August 03, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Jul 2019 05.25 PM

വിശുദ്ധ ഹജ് : മദീനയിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ള മുഴുവൻ തീർഥാടകരും സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി

uploads/news/2019/07/325975/gulf300719e.jpg

ജിദ്ദ : ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മദീനയിൽ വിമാനത്തിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള മുഴുവൻ ഹാജിമാരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. എട്ടുദിവസമാണ് ഹാജിമാർ മദീനയിൽ തങ്ങുന്നത്. ഇന്ത്യൻ ഹജ്ജ് ഓഫിസർമാരും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുമാണ് ഇനി മദീനയിൽ ശേഷിക്കുന്നത് .

ഹജ്ജിനോടടുത്ത ദിവസം മുഴുവൻ തീർഥാടകരെയും മക്കയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഹജ് മിഷൻ അറിയിച്ചു . ഇന്ത്യയിൽനിന്ന് 63,000 തീർഥാടകരാണ് ഇത്തവണ മദീന വഴി ഹജ്ജിനെത്തിയത്. ഹജ്ജ് സർവിസ് ഏർപ്പെടുത്തിയ ബസ് മാർഗമാണ് പുണ്യ ഭൂമിയിൽ തീർഥാടകരെ എത്തിച്ചത്. ബാക്കിയുള്ള 77,000 ഹാജിമാർ ജിദ്ദ വഴിയാണ് എത്തുന്നത്.

കേരളത്തിൽനിന്നും കരിപ്പൂർ, നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയൻറിൽ നിന്നും എത്തിയ മുഴുവൻ ഹാജിമാരും മദീന വഴിയാണ് എത്തിയിട്ടുള്ളത്. മദീന വഴി എത്തിയ ഇവർ ഹജ്ജിനു ശേഷം ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. ആഗസ്റ്റ് 18ന് ആദ്യ സംഘം മടങ്ങും. ഹജ്ജിനു ശേഷമാണ് ജിദ്ദ വഴിയെത്തിയ ഹാജിമാരുടെ മദീന സന്ദർശനം.

ഇതിനകം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 1,03,204 ഹാജിമാർ ഇന്ത്യയിൽനിന്ന് എത്തിയിട്ടുണ്ട്. പ്രൈവറ്റ് ഗ്രൂപ്പുകൾ വഴി 25,358 ഹാജിമാരാണ് എത്തിയത്. ജിദ്ദ വഴിയുള്ള ഹാജിമാരുടെ വരവ് തുടരുകയാണ്.ഇത്തവണ നല്ല ചൂടാണ് ഹാജിമാർക്ക് അനുഭവപ്പെടുന്നത് .ഇത് പ്രായമായവർക്കും കുട്ടികൾക്കും പ്രയാസം സ്ര്യഷ്ടിക്കുന്നുണ്ട് .ഇന്നലെ 42 ഡിഗ്രിയാണ് രേഖപ്പെടുത്തിയത് .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Tuesday 30 Jul 2019 05.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW