Monday, August 05, 2019 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Jul 2019 09.55 AM

പഠിക്കുന്ന കാലത്ത് വയലില്‍ പണിയെടുത്തിരുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ; ചാന്ദ്രയാന്‍ -2 ന്റെ തലവന്‍ പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍; ചെരുപ്പു പോലുമില്ലാതെ പള്ളിക്കൂടത്തില്‍ പോയി, കോളേജില്‍ മുണ്ടുടുത്തു...!!

uploads/news/2019/07/325895/kailasavadivoosivan.jpg

ബംഗലുരു: കടുത്ത ജീവിത പ്രതിസന്ധികളെ മറികടന്നായിരുന്നു വലിയ വിജയത്തിലേക്ക് എത്തിയതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൈലാസവാഡിവൂ ശിവന്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് വയലില്‍ പണിയെടുത്ത് കൃഷിക്കാരനായ പിതാവിനെ സഹായിക്കുമായിരുന്നെന്നും വയലില്‍ കൂടുതല്‍ സമയം കിട്ടുന്നതിനായി അടുത്തുള്ള കോളേജിലാണ് പിതാവ് അഡ്മിഷന്‍ എടുത്തതെന്നും പറഞ്ഞു.

മതിയായ ആഹാരമോ വസ്ത്രമോ പഠിക്കാനുള്ള സാചര്യമോ ഇല്ലായ്മയെ ഇഛാശക്തികൊണ്ടു കീഴടക്കിയാണ് അദ്ദേഹം വന്‍ വിജയം നേടിയെടുത്തത്. പിതാവിന്റെ മനസ്സ് മാറിയത് കൊണ്ടാണ് തനിക്ക് 100 ശതമാനം മാര്‍ക്ക് മേടിച്ച് ബിഎസ് സി (കണക്ക്) പാസ്സാകാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഷൂസ് പോയിട്ട് ഒരു ചെരിപ്പു പോലും ഇടാന്‍ ഇല്ലാതിരുന്ന കുട്ടിക്കാലവും കോളേജിലും മുണ്ടുടുത്തു പോകേണ്ടി വന്നിരുന്നതും ആദ്യമായി പാന്റിട്ടത് എംഐടിയില്‍ പഠിക്കുമ്പോഴായിരുന്നെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

രാജ്യം ചന്ദ്രായാന്‍ - 2 ദൗത്യത്തിന്റെ സന്തോഷത്തില്‍ അമരുമ്പോള്‍ ഒരു ദേശീയ മാധ്യമത്തോടാണ് താന്‍ അനുഭവിച്ച ദാരിദ്രവും കഷ്ടപ്പാടും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മനസ്സു തുറന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ സര്‍ക്കല്‍ വിള ഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ മകനായിട്ടാണ് ശിവന്‍ ജനിച്ചത്. തമിഴ് നാട്ടിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ തമിഴ് മീഡിയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

നാഗര്‍കോവിലിലെ എസ്ടി ഹിന്ദു കോളേജില്‍ നിന്നും ബിരുദം എടുത്ത ശേഷം 1980 ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. 1982 ല്‍ ഐഐഎസ് സി യില്‍ നിന്നും എഞ്ചിനീയറിംഗില്‍ മാസ്‌റ്റേഴ്‌സ്ും പൂര്‍ത്തിയാക്കിയ അദ്ദേഹം ഐഐടി ബോംബെയില്‍ നിന്നും എയ്‌റോ സ്‌പേസ് എഞ്ചിനീയറിംഗില്‍ പിച്ച്ഡിയും എടുത്തു.

കുടുംബത്തിലെ ആദ്യ ബിരുദധാരിയായിരുന്നു ശിവന്‍. കടുത്ത ദാരിദ്ര്യം മൂലം രണ്ടു സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഉന്നത വിദ്യാഭ്യാസം നേടാനായില്ല. പഠിക്കുന്ന കാലത്തും താന്‍ പിതാവിനൊപ്പം വയലില്‍ പണിയെടുക്കുമായിരുന്നെന്ന് ശിവന്‍ അനുസ്മരിക്കുന്നു. 1982 ല്‍ ഐഎസ്ആര്‍ഒ യില്‍ ചേര്‍ന്ന ശേഷം ഏറെക്കുറെ എല്ലാ റോക്കറ്റ് വിക്ഷേപണത്തിലും പങ്കാളിയായിട്ടുണ്ട്. 2018 ജനുവരിയില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പദവി തേടിവുമ്പോള്‍ വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ ഡയറക്ടറായിരുന്നു.

പിഎസ്എല്‍വി, ജിഎസ്എല്‍വി, ആര്‍എല്‍വി പരിപാടികളില്‍ ക്രയോജനിക് എഞ്ചിന്‍ വികസിപ്പിച്ചെടുക്കാന്‍ നല്‍കിയ സംഭാവനയുടെ പേരില്‍ ഐഎസ്ആര്‍ഒ യുടെ റോക്കറ്റ്മാന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറ്. 2017 ഫെബ്രുവരി 15 ന് 104 സാറ്റലൈറ്റുകള്‍ ലോഞ്ച് ചെയ്തപ്പോള്‍ അതിലെ പ്രധാനിയും അദ്ദേഹമായിരുന്നു. തമിഴ് ക്‌ളാസ്സിക്കല്‍ സംഗീതം കേള്‍ക്കുന്നതും പൂന്തോട്ടപരിപാലനവും ഏറെ ഇഷ്ടം.

വിഎസ്എസ് സി ഡയറക്ടറായി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ പല നിറങ്ങളിലുള്ള പൂക്കളുള്ള റോസാച്ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. ബംഗലുരുവില്‍ ആവശ്യത്തിന് സമയം കിട്ടുന്നില്ലെന്നാണ് പരാതി. ചന്ദ്രയാന്‍ - 2 ന്റെ ജോലികള്‍ ജൂലൈ 15 നാണ് തുടങ്ങിയത്. ജൂലൈ 22 ന് അദ്ദേഹത്തിന്റെ ടീം വിജയകരമായി ശ്രീഹരിക്കോട്ടയില്‍ നിന്നും ദൗത്യം പൂര്‍ത്തിയാക്കി. സാങ്കേതിക തകരാര്‍ മൂലം ആദ്യ ശ്രമം മാറ്റി വെയ്ക്കപ്പെട്ടെങ്കിലും ഏഴു ദിവസത്തിനുള്ളില്‍ തന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനുമായി.

Ads by Google
Ads by Google
Loading...
TRENDING NOW