Sunday, August 18, 2019 Last Updated 56 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 29 Jul 2019 12.15 PM

ഡെഡ് ബോഡി അല്ല..ജീവനുള്ള ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറാണ്: 'ദുരിത'കുറിപ്പ്

Facebook post, KSRTC conductor

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതം പങ്കുവെച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. രാത്രി വൈകി സര്‍വീസ് അവസാനിക്കുകയും പുലര്‍ച്ചെ വീണ്ടും സര്‍വീസ് ആരംഭിക്കുകയും ചെയ്യുന്നതിന്റെ ഇടവേളയില്‍ വളരെ കുറച്ച് സമയം മാത്രമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നത്. ഡിപ്പോയില്‍ ഉറങ്ങുന്നവരുടെ നിസ്സാഹായവാസ്ഥ പങ്കുവെച്ചുകൊണ്ടാണ് ഡെഡ് ബോഡി അല്ല ജീവനുള്ളൊരു മനുഷ്യനാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

കണ്ടക്ടറായ മനീഷ് മണിയന്‍ എം ആണ് ഫെയ്‌സ്ബുക്കിലുടെ ചിത്രം സഹിതം കുറിപ്പ് എഴുതിയിരിക്കുന്നത്. കൊതുക് കടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാലില്‍ പ്ലാസ്റ്റിക് കവറും, കടലാസ് കവറും പൊതിഞ്ഞ് ഉറങ്ങാന്‍ ശ്രമിക്കുന്ന കണ്ടക്ടറുടെ ചിത്രമാണ് മനീഷ് പങ്കുവെച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡെഡ് ബോഡി അല്ല...... ജീവനുള്ള മനുഷ്യൻ എറണാകുളം KSRTC ഡിപ്പോയിലെ ഒരു കണ്ടക്ടർ.... കൊതുക് കടി സഹിക്കാതായപ്പോൾ കാലിൽ പ്ലാസ്റ്റിക്ക് കവറും... കടലാസ് കവറും പൊതിഞ്ഞ്.... വെളിച്ചം കണ്ണിൽ അടിക്കാതെ ഉറങ്ങുവാനുള്ള ശ്രമം.... സമയം രാത്രി 11.30 കഴിഞ്ഞിട്ടുണ്ട്... വെളുപ്പിന് നാലിന് എഴുനേറ്റു ജോലിക്ക് പോകണം..... അവന്റെ ബസ്സിൽ 700 ഓളം യാത്രക്കാർ കയറും..... എല്ലാവരോടും മാന്യമായി പെരുമാറാൻ. ഇത്രയും ഫ്രസ്റ്റേഷൻ, ഇത്രയും മോശമായ സാഹചര്യത്തിൽ നിന്നും വരുന്ന ഒരാൾക്ക് എങ്ങനെ സാധിക്കും......?? സാധിക്കും ,സാധ്യമാക്കും.... എത്ര മോശം ജോലി സാഹചര്യമൊരുക്കിയാലും.... യാത്രക്കാരോടും മറ്റ് ജീവനക്കാരോടും.. എങ്ങനെ നല്ല മാനസികാവസ്ഥയിൽ പെരുമാറണം എന്ന ഒരു ..മാനസിക പരിശീലന ക്ലാസ് KSTCO നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു..... സൈക്കോളജിൽ ഫസ്റ്റ് റാങ്ക് ജേതാവ് ക്ലാസ് നയിക്കുന്നു....... ഓർക്കുക സന്തോഷം നമ്മുടെ സൃഷ്ടിയാണ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW