Saturday, August 03, 2019 Last Updated 16 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 29 Jul 2019 11.04 AM

കടുവകളുടെ എണ്ണം മൂവായിരത്തിനടുത്ത്..: കടുവകളുടെ ഏറ്റവും സുരക്ഷിത വാസസ്ഥലമായി ഇന്ത്യ മാറുന്നു!

World tiger day

ന്യൂഡല്‍ഹി: രാജ്യത്ത് കടുവകളുടെ എണ്ണം മൂവായിരത്തിനടുത്തേക്ക്. 2018 ലെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് കടുവകളുടെ ഏറ്റവും സുരക്ഷിത വാസസ്ഥലമായി ഇന്ത്യ മാറുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ലോക കടുവ ദിനത്തില്‍ 2018 ലെ രാജ്യത്തെ കടുവകളുടെ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇന്ത്യ കടുവകളുടെ സുരക്ഷിത വാസസ്ഥലമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയത്.

ടൈഗര്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 2014 ല്‍ രാജ്യത്ത് 2,226 കടുവളായിരുന്നത്, 2018 ഓടെ 2967 ആയി ഉയര്‍ന്നു. സെന്റ് പീറ്റേസ്ബര്‍ഗില്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കടുകളുടെ എണ്ണം 2022 ഓടെ ഇരട്ടിയാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നേട്ടം ഇന്ത്യ വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ നേടിക്കഴിഞ്ഞുവെന്നും മോഡി വ്യക്തമാക്കി.

ലോക കടുവ ദിനത്തില്‍ 'കൗണ്ടിങ് ടൈഗേഴ്‌സ്' എന്ന ചിത്രത്തിന്റെ ട്രയിലറും മോഡി പുറത്തുവിട്ടു. ഇന്ത്യയിലെ കടുകളുടെ എണ്ണം കണക്കാക്കുന്ന നടപടിക്രമം വിശദീകരിക്കുന്നതാണ് 'കൗണ്ടിങ് ടൈഗേഴ്‌സ്' എന്ന ചിത്രം. ഓരോ നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ എണ്ണം പുറത്തുവിടുന്നത്. 2006 ല്‍ കടുവകളുടെ എണ്ണം 1411 ആയി കുറഞ്ഞിരുന്നത് 2014 ല്‍ 2226 ആയി ഉയര്‍ന്നിരുന്നു.

Ads by Google
Monday 29 Jul 2019 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW