Saturday, August 24, 2019 Last Updated 16 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jul 2019 01.15 AM

കെ.എസ്‌.ആര്‍.ടി.സിയെ ചതിച്ച പ്രകടനപത്രിക: മൂവായിരമില്ല, മൂന്നുവര്‍ഷംകൊണ്ട്‌ ഇറങ്ങിയത്‌ 101 ബസുകള്‍

uploads/news/2019/07/323995/k2.jpg

തിരുവനന്തപുരം : പ്രതിവര്‍ഷം ആയിരം പുതിയ ബസുകള്‍ കെ.എസ്‌.ആര്‍.ടി.സിക്കായി പുറത്തിറക്കുമെന്ന സര്‍ക്കാര്‍ വാക്ക്‌ വെറുംവാക്കായി. മൂന്നു വര്‍ഷംകൊണ്ട്‌ മൂവായിരം ബസുകള്‍ ഇറങ്ങേണ്ടിടത്ത്‌ 101 ബസുകളാണ്‌ ഇതുവരെ ഇറക്കിയത്‌. എല്‍.ഡി.എഫ്‌ പ്രകടനപത്രികയിലായിരുന്നു വര്‍ഷം 1000 പുതിയ ബസുകളെന്ന മോഹനവാഗ്‌ദാനം.
1300 ബസുകള്‍ കണ്ടം ചെയ്യാനുള്ളവയുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കെയാണ്‌ ഈ ദുര്‍ഗതി. ചീഫ്‌ ഓഫീസ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌, 14 ലക്ഷം കിലോമീറ്ററോ നിശ്‌ചിത വര്‍ഷമോ പിന്നിട്ട ഓര്‍ഡിനറി ബസുകളുടെ പട്ടിക ഭൂരിപക്ഷം ഡിപ്പോകളും കൈമാറിക്കഴിഞ്ഞു. ഇവ കണ്ടം ചെയ്‌താല്‍ പകരം ഓടിക്കാന്‍ ബസില്ലാതാകും. സര്‍വീസുകള്‍ മുടങ്ങും.
പിന്‍വലിക്കുന്ന ഓര്‍ഡിനറി ബസുകള്‍ക്കു പകരം ഏഴുവര്‍ഷം പിന്നിട്ട 400 ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകള്‍ ഓടിച്ചാലും ഓര്‍ഡിനറി ക്ഷാമം തുടരും. ഫാസ്‌റ്റ്‌ പാസഞ്ചറുകളും കുറയും. ഇതോടെ വാടകവണ്ടികളെ ആശ്രയിക്കേണ്ടിവരും. ഇതിനുള്ള അണിയറനീക്കമാണു പുരോഗമിക്കുന്നത്‌.
അന്യസംസ്‌ഥാനക്കാരനായ എന്‍.സി.പി നേതാവിന്റെ ബസുകള്‍ക്ക്‌ പരവതാനി വിരിക്കാന്‍ കൂടിയാണിത്‌.സൂപ്പര്‍ ഫാസ്‌റ്റുകളുടെ ചെയിന്‍ സര്‍വീസ്‌ കോണ്‍വേ സമ്പ്രദായത്തിലേക്കു മാറിയതോടെ ഒരു ബസ്‌ പോയാല്‍ അടുത്തതിനു മുക്കാല്‍ മണിക്കൂര്‍വരെ കാത്തിരിക്കേണ്ട ഗതികേടിലാണിപ്പോള്‍ യാത്രക്കാര്‍.

ജി. അരുണ്‍

Ads by Google
Tuesday 23 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW