Wednesday, August 21, 2019 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jul 2019 01.15 AM

തലസ്‌ഥാനത്തെ യുദ്ധക്കളമാക്കി ഐക്യദാര്‍ഢ്യമാര്‍ച്ച്‌

uploads/news/2019/07/323994/k1.jpg

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജ്‌ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ കെ.എസ്‌.യു. പ്രസിഡന്റ്‌ കെ.എം. അഭിജിത്ത്‌ നടത്തിവന്നിരുന്ന നിരാഹാര സത്യാഗ്രഹത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ അക്രമാസക്‌തമായി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഒരു മണിക്കൂറോളം തെരുവുയുദ്ധം നടന്നു. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സമരക്കാര്‍ക്കുമടക്കം ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. അതിനിടെ, ദേഹാസ്വാസ്‌ഥ്യമുണ്ടായ കെ.എസ്‌.യു പ്രസിഡന്റ്‌ കെ.എം. അഭിജിത്തിനെ ആശുപത്രിയിലേക്ക്‌ മാറ്റി. ഇതോടെ എട്ടുദിവസം നീണ്ടുനിന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചു. പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നു സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്‌ ആചരിക്കാന്‍ കെ.എസ്‌.യു. ആഹ്വാനം ചെയ്‌തു.
പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ്‌ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജലപീരങ്കിക്കും ലാത്തിച്ചാര്‍ജിനും പിന്നാലെ പോലീസ്‌ 24 തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. സമരഗേറ്റിനും സൗത്തഗേറ്റിനും ഇടയില്‍ പലയിടങ്ങളിലും കൂട്ടംകൂടിയ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. മൂന്നു മണിക്കൂറോളം എം.ജി. റോഡില്‍ ഗതാഗതം തടസപ്പെട്ടു.
കെ.എസ്‌.യു. സമരത്തിനു പിന്തുണയുമായി ഉച്ചയ്‌ക്ക്‌ 12.30 നാണ്‌ പ്രസ്‌ക്ലബ്ബ്‌ പരിസരത്തുനിന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകള്‍ പ്രകടനമായെത്തിയത്‌. പ്രകടനക്കാര്‍ ബാരിക്കേഡ്‌ മറിച്ചിടാന്‍ ശ്രമിക്കുകയും അതിന്‌ മുകളില്‍ കയറി നിലറയുപ്പിക്കുകയും ചെയതോടെ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ രണ്ടുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി.
സമരഗേറ്റിന്‌ മുന്നില്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ എം.പി. സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ കെ.എസ്‌.യു. സമരപ്പന്തലിന്‌ മുന്നില്‍ പ്രവര്‍ത്തകരും പോലീസുമായി ഏറ്റുമുട്ടി. സമരപന്തലിന്‌ എതിര്‍വശത്തായി ഇട്ടിരുന്ന പോലീസ്‌ വാഹനം നീക്കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. തര്‍ക്കം മൂത്തതോടെ സമരപന്തലില്‍ നിന്നും പോലീസിന്‌ നേര്‍ക്ക്‌ കല്ലേറുണ്ടായി. പോലീസും തിരിച്ചടിച്ചതോടെ കയ്യാങ്കളിയായി.
സമരപ്പന്തലിനു മുന്‍വശം സംഘര്‍ഷ വേദിയായതോടെ രണ്ടുവശത്തുനിന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. എം.എല്‍.എമാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട്‌ സമരക്കാരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കല്ലേറിനും കുപ്പിയേറിനുമിടയല്‍ മാതൃഭൂമി ഓണ്‍ലൈന്‍ ക്യാമറമാന്‍ പ്രവീണ്‍ദാസ്‌, ഫോര്‍ട്ട്‌ എ.സി പ്രതാപന്‍നായര്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. കെ.എസ്‌.യു ഭാരവാഹികളായ ജഷീര്‍ പള്ളിവേല്‍, ജോബിന്‍ സി.ജോയി തുടങ്ങിയവരും നിരാഹാരം അനുഷ്‌ടിക്കുന്നുണ്ടായിരുന്നു. സമരം യൂത്ത്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കുകയാണെന്നും സംസ്‌ഥാന വ്യാപകമായി ശക്‌തമാക്കുമെന്നും ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു.

Ads by Google
Tuesday 23 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW