Monday, August 26, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jul 2019 01.03 AM

ഹോങ്കോങ്ങില്‍ ജനാധിപത്യപ്രക്ഷോഭകര്‍ക്ക്‌ നേര്‍ക്ക്‌ ഗുണ്ടാ അക്രമം

uploads/news/2019/07/323932/in2.jpg

ഹോങ്കോങ്‌: ഹോങ്‌ കോങ്ങിലെ ജനാധിപത്യപ്രതിഷേധകരെ മാസ്‌ക്‌ ധരിച്ച സംഘം റെയില്‍വേ സ്‌റ്റേഷനിലിട്ടു തല്ലിച്ചതച്ചു. കുറ്റവാളികളെ ചൈനയ്‌ക്കു കൈമാറുന്നതിനെതിരേ ഹോങ്കോങ്ങില്‍ ജനകീയ പ്രതിഷേധം തുടങ്ങിയതിനുശേഷം ആദ്യമാണ്‌ ഇത്തരത്തിലൊരു സംഭവം. നാല്‍പത്തഞ്ചോളം പേര്‍ക്ക്‌ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്‌. ഗര്‍ഭിണിയടക്കമുള്ളവര്‍ക്കു പരുക്കേറ്റു. ഞായറാഴ്‌ച നടന്ന ഭരണകൂട വിരുദ്ധ മെഗാ റാലിയില്‍ പങ്കെടുത്തു മടങ്ങിയവരാണു പരുക്കേറ്റവരിലേറെയും. യുവെന്‍ ലോങ്‌ സ്‌റ്റേഷനില്‍വച്ചാണ്‌ സംഭവം. പോലീസ്‌ വരാന്‍ വൈകിയെന്നും നോക്കിനിന്നെന്നും ആരോപമുണ്ട്‌. തടിക്കഷണവും ഇരുമ്പുദണ്ഡും കൊണ്ട്‌ സ്‌റ്റേഷനിലുള്ള ആള്‍ക്കാരെ യാതൊരു വിവേചനവുമില്ലാതെ തലങ്ങും വിലങ്ങും മര്‍ദിക്കുന്നതിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. പ്രതിഷേധക്കാരുടെ വസ്‌ത്രത്തിന്റെ നിറമായ കറുപ്പുധരിച്ചവരെ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണമെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ ലൈവ്‌ സ്‌ട്രീമിങ്ങും നടത്തികൊണ്ടിരുന്ന സ്‌റ്റാന്‍ഡ്‌ ന്യൂസ്‌ എന്ന വെബ്‌സൈറ്റിന്റെ മാധ്യമപ്രവര്‍ത്തകന്‍ ഗയ്‌നെത്ത്‌ ഹോയ്‌ക്കും ആക്രമണത്തില്‍ പരുക്കേറ്റു.
അക്രമം ഞെട്ടിപ്പിക്കുന്നതാണെന്ന്‌ ഹോങ്കോങ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കാരി ലാം പറഞ്ഞു. അക്രമികള്‍ക്കെതിരേ ശക്‌തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Ads by Google
Tuesday 23 Jul 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW