Wednesday, August 21, 2019 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jul 2019 01.03 AM

സൗദിയില്‍ ആറുമാസത്തിനിടെ 18000-ത്തിലേറെ വിദേശ എന്‍ജിനീയര്‍മാര്‍ക്കു തൊഴില്‍ നഷ്‌ടം

uploads/news/2019/07/323931/in1.jpg

റിയാദ്‌: സൗദി അറേബ്യയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 18000ത്തിലേറെ വിദേശ എന്‍ജിനീയര്‍മാര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ടതായി കണക്ക്‌. 2019ലെ കണക്കുപ്രകാരം 18,749 വിദേശ എന്‍ജിനീയര്‍മാര്‍ക്കാണ്‌ തൊഴില്‍ നഷ്‌ടമായത്‌. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി കൗണ്‍സില്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌ രജിസ്‌ട്രേഷനുള്ള വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണം 1,30,551 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷാവസാനം രാജ്യത്ത്‌ 1,49,300 വിദേശ എന്‍ജിനീയര്‍മാരുണ്ടായിരുന്നു. വിദേശികളും സ്വദേശികളുമടക്കം ആകെ 1,68,098 എന്‍ജിനീയര്‍മാര്‍ക്കാണ്‌ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളത്‌. ആറര മാസക്കാലത്തിനിടെ സൗദിയില്‍ 170 എന്‍ജിനീയറിങ്‌ ഓഫീസുകള്‍ അടച്ചുപൂട്ടി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ ആകെ 2,688 എന്‍ജിനീയറിങ്‌ ഓഫീസുകളുണ്ട്‌. ഇതില്‍ 2,204 എണ്ണം മെയിന്‍ ഓഫീസുകളും 484 എണ്ണം ശാഖകളുമാണ്‌.
അഞ്ചു വര്‍ഷത്തില്‍ കുറവുപരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്‌മെന്റ്‌ നിര്‍ത്തിവക്കുന്നതിന്‌ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗണ്‍സില്‍ ഓഫ്‌ എന്‍ജിനീയേഴ്‌സും നേരത്തെ കരാര്‍ ഒപ്പുവച്ചിരുന്നു. സൗദിയിലേക്കു റിക്രൂട്ട്‌ചെയ്യുന്ന വിദേശ എന്‍ജിനീയര്‍മാര്‍ക്ക്‌ സൗദി കൗണ്‍സില്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌ വഴി പ്രഫഷനല്‍ ടെസ്‌റ്റും അഭിമുഖവും നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ കേസില്‍ നിരവധി വിദേശ എന്‍ജിനീയര്‍മാരും ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Tuesday 23 Jul 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW