Tuesday, August 20, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jul 2019 01.02 AM

ദക്ഷിണകൊറിയന്‍ കപ്പലിനുനേരേ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം

ബുസാന്‍: സിംഗപ്പുര്‍ കടലിടുക്കിനുസമീപം ദക്ഷിണകൊറിയന്‍ ചരക്കുകപ്പലിനു നേരേ കടല്‍കൊള്ളക്കാരുടെ ആക്രമണം. സ്‌പീഡ്‌ ബോട്ടിലെത്തിയ ഏഴംഗസംഘമാണ്‌ സി.കെ. ബ്ലൂബെല്‍ എന്ന കപ്പല്‍ ആക്രമിച്ചതെന്ന്‌ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
സിംഗപ്പുര്‍ കടലിടുക്കിലേക്കു പ്രവേശിക്കുന്നതിന്‌ നൂറു മൈല്‍ അകലെവച്ചായിരുന്നു ആക്രമണം. കപ്പലില്‍ കയറി ജീവനക്കാരെ ആക്രമിച്ച സംഘം 13,000 യു.എസ്‌. ഡോളര്‍ പണവും മൊബൈല്‍ഫോണ്‍, വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കവര്‍ന്നു. ആളപായമില്ലെന്നും കപ്പല്‍ ജീവനക്കാര്‍ക്കു ചെറിയ പരുക്കുകള്‍മാത്രമാണുള്ളതെന്നും ദക്ഷിണ കൊറിയന്‍ മാരിടൈം അഫയേഴ്‌സ്‌ ആന്‍ഡ്‌ ഫിഷറീസ്‌ വകുപ്പ്‌ അറിയിച്ചു.
ബ്രസീലില്‍നിന്ന്‌ ദക്ഷിണ കൊറിയയിലെ ഇന്‍ചിയോണിലേക്കു പോവുകയായിരുന്നു 44,132 ടണ്‍ ഭാരമുള്ള സി.കെ. ബ്ലൂബെല്‍. സിംഗപ്പുര്‍ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക്‌, ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Ads by Google
Tuesday 23 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW