Tuesday, August 20, 2019 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jul 2019 01.02 AM

13 യു.എസ്‌. ചാരന്‍മാരെ പിടികൂടിയെന്ന്‌ ഇറാന്‍

ദുബായ്‌: യു.എസ്‌. രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ.)ക്കായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച്‌ 13 പേരെ ഇറാന്‍ അറസ്‌റ്റ്‌ ചെയ്‌തു. ഇവരില്‍ ചിലര്‍ക്ക്‌ വധശിക്ഷ വിധിച്ചെന്നും ഇന്നലെ ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. സി.ഐ.എ. ഉദ്യോഗസ്‌ഥരുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളെന്ന പേരില്‍ ഏതാനും ദൃശ്യങ്ങളും സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ സി.ഐ.എയോ യു.എസ്‌. അധികൃതരോ പ്രതികരിച്ചിട്ടില്ല.
പാശ്‌ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്‌തമായ സാഹചര്യത്തിലാണ്‌ പുതിയ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്‌. കഴിഞ്ഞ മേയില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ യു.എസ്‌. കടുപ്പിച്ചിരുന്നു. ഈ മാസം നാലിന്‌ ജിബ്രാള്‍ട്ടറില്‍നിന്ന്‌ ഇറാന്‍ എണ്ണ ടാങ്കര്‍ ബ്രിട്ടീഷ്‌ മറീനുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിനു മറുപടിയെന്നോണം കഴിഞ്ഞ ദിവസം ബ്രിട്ടീഷ്‌ എണ്ണ ടാങ്കര്‍ ഇറാനും പിടിച്ചെടുക്കുകയുണ്ടായി.
സി.ഐ.എയുടെ "ചാരശൃംഖല" തങ്ങള്‍ തകര്‍ത്തെന്നു കഴിഞ്ഞ ജൂണില്‍ ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഇന്നലെ പിടിയിലായവര്‍ ഈ ശൃംഖലയിലെ കണ്ണികളാണോയെന്നും വ്യക്‌തമല്ല.

Ads by Google
Tuesday 23 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW