Tuesday, August 20, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 08.05 PM

നിപയുടെ രണ്ടാം വരവ്: യുവാവ് നാളെ ആശുപത്രി വിടും

Nipah, Kochi, K K shylaja

കൊച്ചി: നിപ ബാധയേറ്റ് 53 ദിവസത്തെ ചികിത്സയക്ക് ശേഷം യുവാവ് നാളെ അശുപത്രി വിടും. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ രാവിലെ 8.30 നു നടക്കന്ന ചടങ്ങില്‍ വച്ചാണ് യുവാവിനെ ആശുപത്രിയില്‍ നിന്നും വിട്ടയക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പങ്കെടുക്കും.

രണ്ടുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പറവൂര്‍ തുരുത്തിപ്പുറ സ്വദേശിയായ 23 കാരന്‍ വീട്ടിലെത്തിക്കഴിഞ്ഞു പത്തു ദിവസം കൂടി കഴിഞ്ഞാല്‍ കോളേജില്‍ പോകാനും പഠനം പുനരാരംഭിക്കാനും സാധിക്കും.

യുവാവിന്റെ രക്തസാംപിള്‍ ഫലം ജൂണ്‍ 15ന് നെഗറ്റീവ് ആയിരുന്നു. പിന്നീട് ഒരു മാസത്തിലേറെ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവും നിരീക്ഷണത്തിലുണ്ടായിരുന്നുവെങ്കിലും ആരിലും രോഗം പകര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ എല്ലാം പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

എങ്കിലും ആരോഗ്യവകുപ്പ് നിപ ബാധയുടെ മുന്‍കരുതലെന്നോണം സംസ്ഥാനത്ത് ജൂലൈ 15വരെ ജാഗ്രത നില നിര്‍ത്തി. ഇതോടെ നിപയുടെ രണ്ടാം വരവില്‍ ഒരാളുടെ പോലും ജീവന്‍ നഷ്ടപ്പെടാതെ വിജയിക്കാനായി.

Ads by Google
Ads by Google
Loading...
TRENDING NOW