Saturday, August 24, 2019 Last Updated 9 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 06.32 PM

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു : പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം

Dead, Thrinamul, Congress

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലാണ് സംഭവം. ഹുമൈപുര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വീനറായ സഫിയുല്‍ ഹസന്‍(43) ആണ് കൊല്ലപ്പെട്ടത്. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

അക്രമികള്‍ കാറില്‍ നിന്ന് ഇറക്കിയ ഹസനെ ഇവര്‍ വെടിയുതിര്‍ത്ത് കൊലപ്പടുത്തുകയായിരുന്നു. ശരീരത്തില്‍ നിന്നും നാല് ബുള്ളറ്റുകള്‍ കണ്ടെത്തി.

ഹസന്റെ ഭാര്യ ഹുമൈപുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കിയത് ഹസന്റെ കൂടി മികവിലാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍സ്രിന്റെ പ്രതികാരം കൊണ്ടാണ് കൊല നടത്തിയതെന്നും ഇവര്‍ ആരോപിച്ചു.

ജൂണ്‍ 15 ന് ഈ പ്രദേശത്ത് മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

ഹസന്റെ കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഹസനൊപ്പം ഡ്രൈവറടക്കം നാല് പേര്‍ സഞ്ചരിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ കാറുമായി ഇവര്‍ സംഭവസ്ഥലത്ത് നിന്നും കടന്നു.

Ads by Google
Ads by Google
Loading...
TRENDING NOW