Tuesday, August 13, 2019 Last Updated 20 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 02.59 PM

സാരി കഴുകുമ്പോള്‍ ശ്രദ്ധിക്കാന്‍

Wash care for Sarees

സാരി സ്ത്രീകളുടെ ഇഷ്ടവസ്ത്രമാണെന്നതില്‍ സംശയമില്ല. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പെട്ടെന്ന് നശിച്ചുപോകാനിടവരും. സാരി കഴുകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലം അവ ഭംഗിയോടെ വയ്ക്കാം.

1. കോട്ടണ്‍ വസ്ത്രങ്ങളും പട്ടുസാരിയും വാഷിങ് മെഷീനില്‍ അലക്കരുത്. സോപ്പ്പൊടിയില്‍ മുക്കിവയ്ക്കുകയുമരുത്. ഷാംപു ഉപയോഗിച്ച് സാരികള്‍ കഴുകാം.

2. സാരി വെള്ളത്തില്‍ മുക്കി സോപ്പ് പത കളഞ്ഞശേഷം പിഴിയാതെ അയയില്‍ ഇട്ട് ഉണക്കിയെടുക്കാം. സാരി ഉണങ്ങാന്‍ വെയിലത്തിടരുത്. പകരം തണലത്തിട്ട് ഉണക്കിയെടുക്കാം.

3. ദിവസവും ഉപയോഗിക്കുന്ന സാരികള്‍ കൈകള്‍ കൊണ്ട് കഴുകുക. ആവശ്യമെങ്കില്‍ താഴെയുള്ള ബോര്‍ഡര്‍ ഭാഗം ബ്രഷ് ഉപയോഗിച്ച് ഉരച്ച് അഴുക്ക് കളയാം.

4. മടക്കിവച്ചിരിക്കുന്ന സാരികള്‍ ഇടയ്ക്ക് അലമാരിയില്‍നിന്നെടുത്ത് അധികം ചൂട് തട്ടാതെ ചെറിയ വെയിലത്തിടണം.

5. കോട്ടണ്‍ സാരികള്‍ കഴുകുന്നതിനുമുന്‍പ് ഉപ്പ് ചേര്‍ത്ത ചെറുചൂടുവെളളത്തില്‍ മുക്കിവയ്ക്കാം. സാരിയുടെ തിളക്കം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

6. സാരിയില്‍ കറപറ്റിയാല്‍ ആ ഭാഗത്ത് പേസ്റ്റ് പുരട്ടിവച്ച് പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ കറ അപ്രത്യക്ഷമാകും.

7. സാരി അയണ്‍ ചെയ്യുമ്പോള്‍ ചൂട് ക്രമീകരിച്ച് പ്രിന്റും കളറുമില്ലാത്ത പേപ്പര്‍ വച്ച് വേണം അയണ്‍ ചെയ്യാന്‍.

Ads by Google
Monday 22 Jul 2019 02.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW